അല്ലു അര്‍ജുന്‍ ചഞ്ചല്‍ഗുഡ ജയിലിനുള്ളില്‍; പുറത്ത് പ്രതിഷേധവുമായി ആയിരക്കണക്കിന് ആരാധകര്‍; കൂടുതല്‍ പൊലീസിനെ വിന്യസിച്ചു; നിലപാട് കടുപ്പിച്ച് സര്‍ക്കാരും

നടന്‍ അല്ലു അര്‍ജുന് ജയില്‍ മോചിതനാകാതാതോടെ പ്രതിഷേധവുമായി ആരാധക വൃന്ദം ജയിലിന് മുന്നില്‍ തടിച്ചുകൂടി. ഇന്നലെ രാത്രി മുതല്‍ ആയിരക്കണക്കിന് ആരാധകരാണ് ജയിലിന് മുന്നിലെത്തിയത്. ഇടക്കാല ജാമ്യ ഉത്തരവിന്റെ ഒപ്പിട്ട പകര്‍പ്പ് ജയിലില്‍ എത്താത്തതിനെ തുടര്‍ന്നാണ് അല്ലു അര്‍ജുന്‍ ജയിലില്‍ കഴിയേണ്ടിവരുന്നത്.
ചഞ്ചല്‍ഗുഡ ജയിലിലെ ക്ലാസ്-1 ബാരക്കില്‍ ആണ് അല്ലു അര്‍ജുന്‍ കഴിയുന്നത്. ഇന്ന് രാവിലേ കോടതി ഉത്തരവ് വന്നശേഷം മാത്രമാകും മോചനം. ചഞ്ചല്‍ഗുഡ സെന്‍ട്രല്‍ ജയിലിന് പുറത്ത് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി

പുഷ്പ 2 സിനിമയുടെ റിലീസിനിടെ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന് നേരത്തേ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. നാലാഴ്ചത്തെ ഇടക്കാല ജാമ്യമാണ് കോടതി അനുവദിച്ചിരിക്കുന്നത്.

മനഃപൂര്‍വമല്ലാത്ത നരഹത്യയെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമോ എന്നതില്‍ സംശയമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. ഒരു പ്രമോഷന്റെ ഭാഗമായി ഒരിടത്ത് നടന്‍ പോയത് കൊണ്ട് അപകടമുണ്ടായെന്ന് പ്രഥമദൃഷ്ട്യാ പറയാന്‍ കഴിയില്ലെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം തല്‍ക്കാലം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം, ഏത് താരമായാലും നിയമത്തിന് മുകളിലല്ലന്നും ഭരണഘടനയും നിയമവും എല്ലാവര്‍ക്കും ഒരുപോലെയാണെന്നും നടന്‍ അല്ലു അര്‍ജുന്റെ അറസ്റ്റില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി. ഒരു അമ്മയെ നഷ്ടപ്പെട്ട കുടുംബത്തോട് ആര് സമാധാനം പറയുമെന്നും അദേഹം ചോദിച്ചു.

സര്‍ക്കാരിന്റെയും പൊലീസിന്റെയും ഉത്തരവാദിത്തമാണ് ചെയ്തത്. അല്ലു അര്‍ജുനുവേണ്ടി പ്രതിഷേധിക്കുന്നവര്‍ നിയമം ലംഘിച്ചാല്‍ അവരെയും അറസ്റ്റ് ചെയ്യും. ഇന്ത്യ- പാക് അതിര്‍ത്തിയില്‍ യുദ്ധത്തിന് പോയി മടങ്ങിവരുന്നതുപോലെയല്ലല്ലോ ഇതെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി