എഐ ഉപയോഗിച്ച് ചിത്രവും ശബ്ദവും അനധികൃതമായി ഉപയോഗിക്കുന്നു; നടന്‍ അല്ലു അര്‍ജുനും ഹൈക്കോടതിയില്‍

പരസ്യങ്ങളിലും മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കുമായി തന്റെ വ്യക്തിത്വം ദുരുപയോഗം ചെയ്യുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് നടന്‍ അല്ലു അര്‍ജുന്‍. തന്റെ അനുമതിയില്ലാതെ വ്യക്തിത്വം ഉപയോഗിച്ച് ലാഭമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് അല്ലു അർജുൻ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴിയുണ്ടാകുന്ന ദുരുപയോഗങ്ങളെക്കുറിച്ച് അദ്ദേഹം തന്റെ പരാതിയില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തന്റെ രൂപമോ ശബ്ദമോ അനുകരിക്കപ്പെടുന്നത് തന്റെ പ്രശസ്തിയെയും കരിയറിനെയും ദോഷകരമായി ബാധിക്കുമെന്നും നടൻ ആശങ്ക പ്രകടിപ്പിച്ചു.

പല ബ്രാന്‍ഡുകളും വ്യക്തികളും അല്ലു അര്‍ജുന്റെ ജനപ്രീതി മുതലെടുത്ത് അനധികൃതമായി പരസ്യങ്ങള്‍ നല്‍കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണെന്ന് നിയമസംഘം കോടതിയെ അറിയിച്ചു. ഇത്തരം വ്യാജമായ പ്രചാരണങ്ങള്‍ തടയുന്നതിനും തന്റെ ബ്രാന്‍ഡ് മൂല്യം കാത്തു സൂക്ഷിക്കുന്നതിനുമാണ് ഈ അടിയന്തര നീക്കം.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്