'പാര്‍ട്ടി വിടുന്ന കാര്യം പറഞ്ഞപ്പോള്‍ അദ്വാനിയുടെ കണ്ണ് നിറഞ്ഞു, പക്ഷെ പോകേണ്ട എന്നു പറഞ്ഞില്ല'; മോദിക്ക് എതിരെ പട നയിച്ച് കോണ്‍ഗ്രസില്‍ പോകേണ്ടി വന്ന ശത്രുഘ്‌നന്‍ സിന്‍ഹ 

ഇരുപതു വര്‍ഷം ഒരുമിച്ച് പ്രവര്‍ത്തിച്ച ശേഷം പാര്‍ട്ടി വിടുമ്പോള്‍ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയുടെ വസതിയില്‍ പോയിരുന്നുവെന്നും എല്ലാ അനുഗ്രഹാശിസുകളോടെയുമാണ് തന്നെ യാത്രയാക്കിയതെന്നും നടനും നരേന്ദ്രമോദിയുടെ കടുത്ത വിമര്‍ശകനുമായ ശത്രുഘ്‌നന്‍ സിന്‍ഹ. മോദിയുടെ പ്രവര്‍ത്തനങ്ങളെ കഠിനമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുള്ള സിന്‍ഹ ഈ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇപ്പോള്‍ പട്‌നസഹിബ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി ബിജെപിയുടെ രിവശങ്കര്‍ പ്രസാദിനെ നേരിടുകയാണ്.

“ശരിയായ വഴി, മികച്ച വഴി താന്‍ തിരഞ്ഞെടുക്കുകയായിരുന്നു. താന്‍ തിരഞ്ഞെടുത്ത മികച്ച മാര്‍ഗത്തെ കുറിച്ച അദ്വാനിയോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞു, പക്ഷെ പോകേണ്ട എന്ന് പറഞ്ഞില്ല”-ശത്രുഘ്‌നന്‍ സിന്‍ഹ എന്‍ ഡി ടി വിയോട് പറഞ്ഞു. വാജ്‌പേയിയുടെ പ്രതാപകാലത്ത് ബിജെപിയില്‍ ചേര്‍ന്ന സിന്‍ഹ അക്കാലവും പുതിയ കാലവും തമ്മില്‍ വേര്‍തിരിക്കുന്നത് ഇങ്ങിനെയാണ്. “അന്ന് ജനാധിപത്യമുണ്ടായിരുന്നു. ഇന്ന് സ്വേച്ഛാധിപത്യമാണ്.

” ബിജെപി സ്ഥാപിച്ച എല്‍ കെ അദ്വാനിയ്ക്ക് തന്നെ ടിക്കറ്റ് നിഷേധിച്ചു. ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് വേണ്ടിയാണ് ഗാന്ധി നഗര്‍ ടിക്കറ്റ് അദ്വാനിയില്‍ നിന്ന് എടുത്തു മാറ്റിയത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പൂര്‍ണമായും അവഗണിക്കുകയായിരുന്നു. ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ മണ്ഡലം എടുത്തു മാറ്റിയതില്‍ അദ്വാനി എറെ ഖിന്നനായിരുന്നുവെന്നും ശത്രുഘ്‌നന്‍ സിന്‍ഹ വ്യക്തമാക്കി.

Latest Stories

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ