വി.ഐ.പി ലിസ്റ്റിൽ പേരില്ല; ഉദ്ധവിന്റെ കാറില്‍ നിന്ന് മകനെ പുറത്താക്കി പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ എത്തിയ മന്ത്രി ആദിത്യ താക്കറെയെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. മുംബൈയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന വിഐപികളുടെ പട്ടികയിൽ ആദിത്യ താക്കറെയുടെ പേരില്ലാത്തതാണ് കാരണമെന്ന് ചുണ്ടിക്കാട്ടിയാണ് തടഞ്ഞതെന്ന് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി വ്യക്തമാക്കി.

പിതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ കാറിൽ നിന്ന് ആദിത്യ താക്കറയെ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തിറക്കുകയാണ് ഉണ്ടായത്. ആദിത്യയെ കാറിൽ നിന്നിറക്കിയ തീരുമാനത്തിൽ ഉദ്ധവ് താക്കറെ അസ്വസ്ഥത പ്രകടിപ്പിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരുമായി വാദം നടത്തുകയും ചെയ്തിരുന്നു.

ആദിത്യ താക്കറെ തന്റെ മകൻ മാത്രമല്ല, മഹാരാഷ്ട്ര കാബിനറ്റ് മന്ത്രിയാണെന്ന് ഉദ്ധവ് എസ്പിജി ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്ന് ആദിത്യ താക്കറയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ കാറിൽ യാത്ര ചെയ്യാൻ അനുവദിക്കുകയായിരുന്നു.  മഹാരാഷ്ട്ര വിനോദ സഞ്ചാര-പരിസ്ഥിതി വകുപ്പ് മന്ത്രിയാണ് ആദിത്യ.

ഇത്തരം വീഴ്ചകൾ അസ്വാഭാവികമല്ലെന്ന് പറഞ്ഞ് ആദിത്യ താക്കറെ വിഷയം നിസ്സാരവത്കരിച്ചതായാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതത്. വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈയിലെത്തിയത്.

Latest Stories

കെ സുധാകരൻ ഇനിയും കാത്തിരിക്കണം; കോൺഗ്രസ് രണ്ടാം ഘട്ടപട്ടികയിൽ കണ്ണൂർ ഉണ്ടാവില്ല

സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ എയർഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം; ഇന്ത്യൻ പൗരൻ അറസ്റ്റിൽ

ഇറാന്‍റെ ഇന്‍റലിജൻസ് മന്ത്രിയെ വധിച്ചെന്ന് ഇസ്രായേൽ; സ്ഥിരീകരിക്കാതെ ഇറാൻ

യുഡിഎഫ് സർക്കാർ അധികാരത്തിൽ വരും, ഓരോ സ്ഥലത്തും കഴിവുള്ള സ്ഥാനാര്‍ത്ഥികള്‍ ഒന്നിൽ കൂടുതൽ; സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ തര്‍ക്കമില്ല : രമേശ് ചെന്നിത്തല

രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും കണ്ണൂര്‍ ഉണ്ടാകില്ല; കെ. സുധാകരനോട് കാത്തിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശം

ബിജെപിയിലേക്ക് വന്നത് മോദിജി കാരണം, ആരുടെ കൂടെയാണ് നിൽക്കേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്: റോബിൻ രാധാകൃഷ്‍ണൻ

ഇസ്രായേലിനു വേണ്ടി ചാരവൃത്തി നടത്തി; മൊസാദ് ചാരനെ വധിച്ച് ഇറാൻ

എറണാകുളത്ത് ഏഴ് മണ്ഡലങ്ങളിൽ എഎപി, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

നേതൃത്വത്തിൻ്റെ തീരുമാനങ്ങൾ അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം; സിപിഎം വിട്ടു വന്നവരെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയസാഹചര്യം അനുസരിച്ച് : ഷാഫി പറമ്പിൽ

ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി പി. കെ. ശശി; സ്ഥാനാർത്ഥിത്വം ഇന്ന് പ്രഖ്യാപിക്കും