'പരീക്ഷ എഴുതുന്നതിന് ഉയർന്ന പ്രായപരിധി ഏർപ്പെടുത്തിയേക്കും, എത്രതവണ പരീക്ഷ എഴുതാം എന്നതിലും നിയന്ത്രണങ്ങൾ'; നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റംകൊണ്ടുവരാൻ കേന്ദ്ര സർക്കാർ

നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റംകൊണ്ടുവരാൻ കേന്ദ്ര സർക്കാർ. പരീക്ഷ എഴുതുന്നതിന് ഉയർന്ന പ്രായപരിധി ഏർപ്പെടുത്തിയേക്കും. എത്രതവണ പരീക്ഷ എഴുതാം എന്നതിലും നിയന്ത്രണങ്ങൾ കൊണ്ടുവരാണ് ആലോചന. ഏകീകൃത എൻജിനീയറിങ് മെഡിക്കൽ പ്രവേശന പരീക്ഷയെ കുറിച്ചും കേന്ദ്രം ചർച്ച തുടങ്ങി.

നീറ്റ് അടുത്തവർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും എന്ന് എൻടിഎ നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാറ്റത്തിനൊപ്പം പുതിയ പരിഷ്കാരങ്ങളും ഏർപ്പെടുത്തിയേക്കും എന്നാണ് വിവരം. സർക്കാർ നിയോഗിച്ച വിദഗ്ധരടങ്ങിയ കമ്മിറ്റികൾ ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ നേരത്തേ മുന്നോട്ടുവച്ചിരുന്നു. നിലവിൽ നീറ്റ് യുജി പരീക്ഷ എഴുതാൻ പ്രായപരിധിയില്ല. എത്ര തവണ എഴുതാം എന്ന നിയന്ത്രണവുമില്ല. പരീക്ഷ എഴുതാൻ 17 വയസ് തികഞ്ഞിരിക്കണം എന്നതുമാത്രമാണ് ഏക നിബന്ധന.

നീറ്റിന് ഉയർന്ന പ്രായപരിധി കൂടി നിർദ്ദേശിക്കണം എന്ന ആവശ്യം ഉയരുകയാണ്. ഇന്നലെ നടന്ന പാർലമെൻ്ററി സമിതി യോഗത്തിൽ എൻടിഎ ഇക്കാര്യം അറിയിച്ചു. ഒപ്പം എൻജിനീയറിങിനും മെഡിക്കൽ പ്രവേശനത്തിലും ഏകീകൃത പൊതുപരീക്ഷ എന്ന ആശയവും വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിലുണ്ട്. അതേസമയം, നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നാലുപേർകൂടി കസ്റ്റഡിയിലായി. മഹാരാഷ്ട്രയിൽ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് റിപ്പോർട്ട്. ചോർത്തിയ ചോദ്യപേപ്പർ പണം നൽകി വാങ്ങിയ രക്ഷിതാക്കളാണ് കസ്റ്റഡിയിലായത്.

Latest Stories

ധോണി ഇന്ന് കളിക്കും നാളെ കളിക്കും എന്ന് പറഞ്ഞ് ആരാധകരെ പറ്റിക്കുകയായിരുന്നു ചെന്നൈ: എസ്. ബദരീനാഥ്

'നേതാക്കളെ തെരഞ്ഞുപിടിച്ച്‌ വ്യക്തിഹത്യ നടത്താനുള്ള ബോധപൂർവ നീക്കങ്ങളുടെ ഭാഗം'; എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പ്രചാരണത്തിൽ വിശദീകരണവുമായി സിപിഎം

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ഊർജിതമാക്കി, രോഗലക്ഷണമുള്ളവർക്കായി ഐസൊലേഷൻ സൗകര്യം

രക്ഷിതാക്കള്‍ രണ്ട് പേരും ഐഎഎസ് ഉദ്യോഗസ്ഥരെങ്കില്‍ എന്തിനാണ് സംവരണം ആവശ്യപ്പെടുന്നത്?; സംവരണത്തില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

പ്രായത്തെ തോൽപ്പിച്ച് ജ്യോതിക; പുതിയ സിനിമയുടെ പ്രൊമോഷനിൽ തിളങ്ങി സൂര്യയും കുടുംബവും

ഡൽഹി കലാപ ഗൂഢാലോചന കേസ്; പ്രതി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

സംസ്ഥാനത്ത് ശക്തമായ വേനൽ മഴ തുടരാൻ സാധ്യത; 8 ജില്ലകളിൽ മുന്നറിയിപ്പ്

ലോകത്തെ ഇന്ധനമാക്കുന്നത് പ്രവാസികളുടെ വിയർപ്പോ രക്തമോ?

'പൂക്കിയുടെ കണ്ണിറുക്കൽ മാഹാത്മ്യ വർണ്ണനകൾക്കിടെ ദളിതരുടെ രോദനത്തിന് എന്തു വാർത്താ മൂല്യം, പാരിയത്ത് കാവിലെ 'പുതുയുഗപ്പിറവി'യെ ഇരുട്ടുമുറിയിൽ വിചാരണ ചെയ്തോ?'; രൂക്ഷ പ്രതികരണവുമായി എം ബി രാജേഷ്

ഇന്ധന ഇറക്കുമതി കുറയ്ക്കാന്‍ ഫ്‌ലെക്‌സ് ഫ്യുവല്‍, രണ്ട് വര്‍ഷത്തിനുള്ളില്‍ ഇ100 ഇന്ധനം ലഭിക്കുന്ന 5000 പമ്പുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; വാഹന നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദേശം നേരത്തെ നല്‍കി!