തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 8,500 രൂപ; തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി കോണ്‍ഗ്രസ്

ഡല്‍ഹിയില്‍ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് വന്‍ വാഗ്ദാനവുമായി കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് പ്രതിമാസം 8,500 രൂപ സാമ്പത്തിക സഹായം നല്‍കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെ വാഗ്ദാനം.

യുവ ഉഡാന്‍ യോജന എന്ന പേരിലാണ് വാഗ്ദാനം. ഡല്‍ഹിയില്‍ ഇന്ന് വികസനം എത്തുന്നില്ല. ഷീല ദീക്ഷിതിന്റെ കാലത്താണ് ഡല്‍ഹിയില്‍ വികസനം കൊണ്ടു വന്നത്. ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നടപ്പാക്കുമെന്നും സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ഭരണകാലത്ത് യാഥാര്‍ത്ഥ്യം സുതാര്യമായി അവതരിപ്പിച്ചിരുന്നുവെന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.

കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ യുവാക്കളെ കയ്യൊഴിഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷമായി നടക്കുന്നത് കുറ്റപ്പെടുത്തല്‍ മാത്രം. ബിജെപിയും ആം ആദ്മി പാര്‍ട്ടിയും കടമകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു. കേന്ദ്ര സര്‍ക്കാരും എഎപിയും തമ്മിലുള്ള തര്‍ക്കത്തില്‍ ദുരിതം അനുഭവിക്കുന്നത് ജനങ്ങളാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ