യു.പിയിലും ഡല്‍ഹിയിലും കൊറോണ ബാധിതരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് താമസിക്കാന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍

ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും കോവിഡ് 19 രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെ മാറ്റി താമസിപ്പിക്കാന്‍ 5 സ്റ്റാര്‍ ഹോട്ടലുകള്‍. പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ ചെലവിലാണ് 5 സ്റ്റാര്‍ ഹോട്ടലുകള്‍ സജ്ജമാക്കിയത്.

ലോക് നായ്ക്, ജിബി പന്ത് എന്നീ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരെ താമസിപ്പിക്കാന്‍ സെന്‍ട്രല്‍ ഡല്‍ഹിയിലെ ലളിത് ആഡംബര ഹോട്ടലിലെ 100 മുറികള്‍ ബുക്ക് ചെയ്തതായി ഡല്‍ഹി ആരോഗ്യ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

കൊറോണ വാര്‍ഡില്‍ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെ നിരീക്ഷണത്തില്‍ താമസിപ്പിക്കാന്‍ ലക്നൗവിലെ നാല് 5 സ്റ്റാര്‍ ഹോട്ടലുകളാണ് യുപി ഗവണ്‍മെന്റ് ഏര്‍പ്പാടാക്കിയത്. ജോലി സമയത്തിന് ശേഷം എല്ലാ മെഡിക്കല്‍ ജീവനക്കാരേയും നേരെ ഹോട്ടലുകളിലേക്കെത്തിക്കും.

ലക്നൗവിന് പുറമേ മറ്റ് ജില്ലകളിലെ ഹോട്ടല്‍ ഉടകള്‍ക്കും അടിയന്തര സാഹചര്യത്തില്‍ ആശുപത്രി ജീവനക്കാരെ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.

ഡല്‍ഹിയില്‍ ഇതുവരെ 72 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. രണ്ട് പേര്‍ മരിച്ചു. യുപിയില്‍ 65 പേരാണ് വൈറസ് ബാധയില്‍ ചികിത്സയിലുള്ളത്.

Latest Stories

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; തല്‍സമയം ഫലം അറിയാന്‍ ആപ്പുകളും വെബ്‌സൈറ്റുകളും തയാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷനെ കാര്‍ ഇടിച്ചു വീഴ്ത്തി; ഗുരുതര പരുക്കേറ്റ കെപി യോഹന്നാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!