‘ശിവരാത്രി ദിനത്തിലും മാംസാഹാരം കഴിക്കാറുണ്ട്‌’ ഭരണപരമായ കാര്യങ്ങളെ നയിക്കേണ്ടത് അന്ധവിശ്വാസങ്ങളാകരുത്; ബജറ്റ് വിവാദത്തിൽ മറുപടിയുമായി സിദ്ധരാമയ്യ

ശിവരാത്രി, ഉഗാദി തുടങ്ങിയ ഉത്സവ ദിവസങ്ങളിലും താൻ മാംസാഹാരം കഴിക്കാറുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ശുഭമുഹൂർത്തങ്ങളിലോ ഭക്ഷണനിയന്ത്രണങ്ങളിലോ തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2026-ലെ സംസ്ഥാന ബജറ്റ് അവതരണത്തിന് ‘അശുഭകരമായ’ സമയം ഒഴിവാക്കി എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

രാഹുകാലം, ഗുളികകാലം, യമഗണ്ഡകാലം തുടങ്ങിയ വിശ്വാസങ്ങളെ താൻ പണ്ടേ തള്ളിക്കളഞ്ഞതാണെന്നും നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു. ഭരണപരമായ കാര്യങ്ങളെ നയിക്കേണ്ടത് അന്ധവിശ്വാസങ്ങളാകരുത് എന്നാണ് തന്റെ നിലപാടെന്നും വ്യക്തമാക്കി.

‘എല്ലാ ദിവസവും ഒരുപോലെയാണ്. നമ്മൾ ചില ദിവസങ്ങളെ ഉത്സവങ്ങളായി നിശ്ചയിക്കുന്നു എന്ന് മാത്രം. ഉഗാദിക്കും ശിവരാത്രി ദിവസങ്ങളിലും മാംസാഹാരം കഴിക്കുന്നതിൽ ഒരു തെറ്റുമില്ല’ അദ്ദേഹം പറഞ്ഞു. ‘കഴിഞ്ഞ കാലങ്ങളിൽ പലതവണ രാഹുകാല സമയത്ത്‌ ഞാൻ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ കുടുംബാംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും അഭ്യർത്ഥന മാനിച്ചാണ് ആ സമയം ഒഴിവാക്കിയത്. ജനാധിപത്യത്തിൽ വിശ്വസിക്കുന്നതുകൊണ്ട് അവരുടെ താല്പര്യത്തെ ഞാൻ ബഹുമാനിച്ചു. വ്യക്തിപരമായി എനിക്ക് രാഹുകാലത്തോ ഗ്രഹണത്തിനോ ഒന്നും പേടിയില്ല’ സിദ്ധരാമയ്യ പറഞ്ഞു.

അശുഭകരമായ സമയം നോക്കി ബജറ്റ് അവതരിപ്പിച്ചത് സിദ്ധരാമയ്യയുടെ രാഷ്ട്രീയ അരക്ഷിതാവസ്ഥ മൂലമാണെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക് ആരോപിച്ചിരുന്നു. അടുത്ത ബജറ്റ് അവതരിപ്പിക്കാൻ താൻ ഉണ്ടാകുമോ എന്ന ആശങ്കമൂലമാണ് മുഖ്യമന്ത്രി മുഹൂർത്തം നോക്കിയതെന്ന് അദ്ദേഹം പരിഹസിച്ചു. ഇതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ