പ്രണയത്തിനെന്ത് പ്രായം; 80കാരനെ 34കാരി വിവാഹം ചെയ്തത് ഇന്‍സ്റ്റാഗ്രാം റീല്‍സ് ഇഷ്ടപ്പെട്ടതോടെ

പ്രണയത്തെ സംബന്ധിച്ച് പ്രായം വെറും ഒരു നമ്പര്‍ മാത്രമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാം റീല്‍സ്. മധ്യപ്രദേശിലെ അഗര്‍ മാല്‍വ ജില്ലയിലെ മഗാരിയ ഗ്രാമത്തിലെ 80കാരന്‍ ബാലുറാമിന്റെ ഇന്‍സ്റ്റാഗ്രാം റീല്‍സ് കണ്ടാണ് 34കാരി ഷീലയ്ക്ക് പ്രണയം തോന്നിയത്. ഇരുവരും സമീപത്തുള്ള ക്ഷേത്രത്തില്‍വച്ച് വിവാഹിതരായി.

ബാലുറാമിന്റെ റീലുകള്‍ കണ്ട് ഇഷ്ടം തോന്നിയ ഷീല ഇന്‍സ്റ്റാഗ്രാമില്‍ മെസേജ് അയയ്ക്കുകയും തുടര്‍ന്ന് ഇരുവരും സൗഹൃദത്തിലാകുകയുമായിരുന്നു. ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. രണ്ട് വര്‍ഷം മുന്‍പ് ഭാര്യ മരിച്ചതിനെ തുടര്‍ന്ന് ജീവിതത്തില്‍ ഒറ്റപ്പെട്ട ബാലുറാം പിന്നീട് വിഷാദരോഗത്തിലായി.

ബാലുറാമിനെ വിഷാദരോഗത്തില്‍ നിന്ന് പുറത്തുകൊണ്ടുവരാന്‍ ഗ്രാമത്തിലെ വിഷ്ണു ഗുജ്ജര്‍ ആണ് ഇന്‍സ്റ്റാഗ്രാമില്‍ റീലുകള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത്. വിഷ്ണു തന്നെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുണ്ടാക്കി അതില്‍ ബാലുറാമിന്റെ തമാശകള്‍ റീലുകളായി പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. വളരെ വേഗം ബാലുറാം പ്രശസ്തിയിലേക്ക് കുതിക്കുകയായിരുന്നു.

നിലവില്‍ 33,000 പേരാണ് ബാലുറാമിനെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത്. ബാലുറാമിന്റെ റീലുകളില്‍ ആകൃഷ്ടയായ ഷീലയുടെ സന്ദേശങ്ങള്‍ക്ക് മറുപടി ടൈപ്പ് ചെയ്ത് നല്‍കിയിരുന്നത് വിഷ്ണു ഗുജ്ജര്‍ ആയിരുന്നു. ഇരുവരുടെയും ബന്ധം സൗഹൃദത്തില്‍ നിന്ന് വഴിമാറി പ്രണയത്തിലേക്ക് കടന്നതോടെയായിരുന്നു വിവാഹം.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി