കനത്ത മഴയിലും കൊടുങ്കാറ്റിലും യുപിയിൽ 33 പേർക്ക് ദാരുണാന്ത്യം

കനത്ത മഴയിലും കൊടുങ്കാറ്റിലും ഉത്തര്‍പ്രദേശില്‍ 33 പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ അഞ്ച് സംസ്ഥാനങ്ങളിലാണ് മഴ കനത്തത്. ഭദോഹി, ഫത്തേഹ്പുര്‍, ബുഡോണ്‍, ചന്ദൗലി, സോന്‍ഭദ്ര എന്നീ ജില്ലകളിലാണ് ദുരന്തമുണ്ടായത്.

ഭദോഹിയില്‍ മാത്രം 16 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഫത്തേഹ്പുരില്‍ ഒമ്പത് പേര്‍ക്കും ബുഡോണില്‍ അഞ്ച് പേര്‍ക്കും ചന്ദൗലിയില്‍ രണ്ട് പേര്‍ക്കും സോന്‍ഭദ്രയില്‍ ഒരാള്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. കനത്ത മഴയിലും കൊടുങ്കാറ്റിലും നാശനഷ്ടം ഉണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭദോഹിയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണെന്നും വൈദ്യുതി തൂണുകളും വീടുകളും നശിച്ചെന്നും ഭദോഹി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കുന്‍വാര്‍ വിരേന്ദ്ര കുമാര്‍ മൗര്യ പറഞ്ഞു. മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ ലഭിക്കാത്തതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

സർക്കാർ രൂപീകരണം; സണ്ണി ജോസഫ് ഇന്ന് ഗവർണറുമായി കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും; വി ഡി സതീശനും രമേശ് ചെന്നിത്തലയും KPCC ആസ്ഥാനത്തെത്തും, കെ സി ഡല്‍ഹിയിൽ

ആരാകും കേരളത്തിന്റെ മുഖ്യമന്ത്രി? പ്രഖ്യാപനം നാളെ; എല്ലാ ചർച്ചകളും പൂർത്തിയായെന്ന് ജയറാം രമേശ്

നിരാശ തന്നെ! മുഖ്യമന്ത്രി തീരുമാനം വൈകുന്നു; രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമായുള്ള ചർച്ച പൂർത്തിയായി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര വ്യാപനം; കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

കേരള മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്?; രാഹുൽ- ഖർഗെ കൂടിക്കാഴ്ച വൈകിട്ട് 5.30 ന്

'ടിവികെ വന്നത് ക്ളീൻ പൊളിറ്റിക്സ് ചെയ്യുമെന്ന് പറഞ്ഞ്, എന്നാൽ നടത്തുന്നത് ഡെർട്ടി പൊളിറ്റിക്സ്'; രൂക്ഷമായി വിമർശിച്ച് എം കെ സ്റ്റാലിൻ

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് അറ്റകുറ്റപ്പണിക്കിടെ എസി പൊട്ടിത്തെറിച്ച് അപകടം; 2 തൊഴിലാളികൾക്ക് പരിക്ക്

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 % വിജയം, വിജയശതമാനത്തിൽ മുന്നിൽ പെൺകുട്ടികൾ

ഇരിയ്ക്കുന്ന കൊമ്പ് മുറിക്കുന്ന കോണ്‍ഗ്രസ്; ജനവിധിക്കപ്പുറം ഗ്രൂപ്പ് കളിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ 'കുലംകുത്തികളാകുന്ന' എംഎല്‍എ നേതാക്കളും ദൗര്‍ബല്യത്തിന്റെ ഹൈക്കമാന്റും