വയറുവേദനമാറ്റാന്‍ ബാധ ഒഴിപ്പിക്കല്‍ ,14കാരിക്ക് ദയനീയ അന്ത്യം

അന്ധവിശ്വാസങ്ങളുടെ പറുദീസയായിമാറുകയാണ് ഇന്ത്യ. കഴിഞ്ഞദിവസം മുംബൈ നഗരത്തില്‍ നടന്ന ഈ അരുംകൊല വ്യക്തമാക്കുന്നതും അതാണ്. മരുന്നിലും ആധുനിക വൈദ്യശാസ്ത്രത്തിലെ വിശ്വസിക്കാതെ സ്വന്തം “അമ്മ തന്നെയാണ് മകളെ കൊലക്ക് കൊടുത്തത്.

14കാരിയായ പെണ്കുട്ടി ഡിസംബര്‍ 15 മുതല്‍ വയറുവേദനയും മലബന്ധവും മൂലം കഷ്ടപ്പെടുകയായിരുന്നു. എന്നാല്‍ ഇതിനു വിദഗ്ധ ചികിത്സ നല്‍കാനോ ഡോക്ടറെ കാണിക്കാനോ നില്‍ക്കാതെ കുട്ടിയുടെ “അമ്മ കുട്ടിയെ കൊണ്ട് പോയത് മന്ത്രവാദിയുടെ അടുത്തേക്കാണ്.

കുട്ടിയുടെ വയറ്റില്‍ കടന്നു കൂടിയിരിക്കുന്ന പിശാചാണ് മലബന്ധത്തിന് കാരണം എന്നും ഉടന്‍ തന്നെ പിശാചിനെ ഒഴിപ്പിക്കണം എന്നും മന്ത്രവാദി പറഞ്ഞു. ഇതനുസരിച്ച് “അമ്മ മറ്റു കുട്ടികളെയും കൂട്ടി മന്ത്രവാദിയുടെ അടുത്തെത്തി.

മന്ത്രവാദം ആരംഭിച്ച് കുട്ടിയുടെ മേല്‍ മഞ്ഞള്‍ പൊടി കുങ്കുമമ എന്നിവ വാരി വിതറി. കുതറി ഓടാന്‍ ശ്രമിച്ച കുട്ടിയെ സഹോദരിമാര്‍ ചേര്‍ന്ന് പിടിച്ചു കിടത്തി, പിന്നീട് മന്ത്രവാദിയുടെ ആവശ്യപ്രകാരം കുട്ടിയുടെ “അമ്മ കുട്ടിയുടെ വയറ്റില്‍ കയറിയിരുന്നു.

സഹോദരിമാര്‍ ചേര്‍ന്ന് വായ പൊത്തിപ്പിടിച്ചു. കുട്ടിയെ “അമ്മ തല്ലുകയും ചെയ്തു. ചടങ്ങു തീരും മുന്‍പ് കുട്ടിയുടെ ബോധം പോയി. ഉടനടി, ഭയന്ന് വിറച്ച വീട്ടുകാര്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിനും മുന്‍പ് തന്നെ കുട്ടി മരിച്ചിരുന്നു.

മരണത്തില്‍ സംശയം തോന്നിയ കുട്ടിയുടെ അമ്മാവന്‍ നടത്തിയ അന്വേഷണത്തിലാണ് ഭൂതോച്ഛാടനത്തിന്റെ ഞെട്ടിപ്പിക്കുന്ന കഥ പുറത്തു വന്നത്.

Latest Stories

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം