കെ രാധാകൃഷ്ണന്റെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് യോഗക്ഷേമ സഭ; മന്ത്രിയുടെ പ്രസ്താവനയില്‍ ദുഷ്ടലാക്ക് സംശയിക്കുന്നു: അഖില കേരള തന്ത്രി സമാജം

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ ജാതി അധിക്ഷേപം നേരിട്ടുവന്ന പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് യോഗക്ഷേമ സഭ. മന്ത്രി കെ രാധാകൃഷ്ണന്റെ പ്രസ്താവന ഏറെ ദുഃഖകരമെന്നും ജാതി വിവേചനമല്ല, ആചാരപരമായ കാര്യങ്ങളാണ് ക്ഷേത്രത്തില്‍ നടന്നതെന്നും അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് പറഞ്ഞു. പഴയ സംഭവങ്ങള്‍ ഇപ്പോള്‍ കുത്തിപ്പൊക്കുന്നത് വിവാദങ്ങള്‍ സൃഷ്ടിക്കാനാണെന്നും അക്കീരമണ്‍ ആരോപിച്ചു.

ജാതി വിവേചനം നേരിട്ടെന്ന മന്ത്രിയുടെ വെളിപ്പെടുത്തലില്‍ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജവും രംഗത്തെത്തിയിരുന്നു. ശുദ്ധി പാലിക്കുന്നത് ജാതി തിരിച്ചുള്ള വിവേചനം അല്ലെന്നും ശുദ്ധാശുദ്ധങ്ങള്‍ പാലിക്കുന്നത് അയിത്തമായി തെറ്റിദ്ധരിക്കുന്നുവെന്നും അഖില കേരള തന്ത്രി സമാജം പ്രതികരിച്ചു.

മന്ത്രിയുടെ പരാമര്‍ശം തെറ്റിദ്ധാരണ കാരണമാണ്. ദേവ പൂജ അവസാനിക്കുന്നത് വരെ പൂജാരി ആരെയും സ്പര്‍ശിക്കാറില്ലെന്നും ഇക്കാര്യത്തില്‍ ബ്രാഹ്‌മണ അബ്രാഹ്‌മണ ഭേദമില്ലെന്നും തന്ത്രി സമാജം വാര്‍ത്താകുറിപ്പില്‍ പറയുന്നു. മാസങ്ങള്‍ക്ക് ശേഷമുള്ള മന്ത്രിയുടെ പ്രസ്താവനയില്‍ ദുഷ്ടലാക്ക് സംശയിക്കുന്നതായും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോട്ടയത്ത് ഭാരതീയ വേലന്‍ സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ജാതി അധിക്ഷേപം നേരിട്ടുവന്ന മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഒരു ക്ഷേത്രത്തില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ജാതിയുടെ പേരില്‍ തന്നെ മാറ്റി നിര്‍ത്തിയെന്നാണ് ദേവസ്വം മന്ത്രി പറഞ്ഞത്. ഈ സമീപനത്തിന് അതേ വേദിയില്‍ തന്നെ പ്രതിഷേധം അറിയിച്ചതായും കെ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

Latest Stories

അസാധാരണ മികവുള്ള കളിക്കാരനാണ് അവൻ, ഞാൻ അദ്ദേഹത്തിന്റെ ഫാൻ ബോയ്; ഇന്ത്യൻ താരത്തെ ഇഷ്ട ക്രിക്കറ്ററായി തിരഞ്ഞെടുത്ത് ഉസൈൻ ബോൾട്ട്

ചക്രവാതചുഴി; സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പഴയ പോലെ യുവതാരം അല്ല നീ ഇപ്പോൾ, ലോകകപ്പ് അവസാന അവസരമായി കണ്ട് ഏറ്റവും മികച്ചത് നൽകുക; ഗൗതം ഗംഭീർ സഞ്ജുവിന് നൽകുന്ന ഉപദേശം ഇങ്ങനെ

പന്തീരാങ്കാവ് ​ഗാർഹിക പീഡനം; രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം