'അങ്ങനെയാണ് ലിംഗാഗ്രം എല്ലാ മതക്കാരും ഛേദിക്കുമെന്ന് ആർഎസ്എസുകാരന് മനസ്സിലായത്'; ഇസ്രയേൽ- പലസ്തീൻ വിഷയത്തിൽ പ്രതികരിച്ച് എഴുത്തുകാരൻ പി. എസ് റഫീഖ്

ഇസ്രയേൽ- പലസ്തീൻ യുദ്ധത്തിൽ ഇരുപക്ഷത്തെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ ഇതിനോടകം രംഗത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ മലയാളി എഴുത്തുകാരനായ പി. എസ് റഫീഖ് പ്രസ്തുത വിഷയത്തിൽ തികച്ചും വൈകാരികമായി തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്.

തൊണ്ണൂറുകളുടെ തുടക്കത്തിൽ കൊടുങ്ങല്ലൂർ ടൗണിലേക്ക് വൈകുന്നേരം പോകുന്ന പുരുഷന്മാരിൽ പലരും മുണ്ടുരിഞ്ഞുള്ള പരിശോധനയ്ക്ക് വിധേയരാക്കപ്പെട്ടിരുന്നുവെന്നും വെറുപ്പിന്റെ ലോകാക്രമം രൂപപ്പെടുന്നതിൽ ആർ. എസ്. എസ് എന്ന സംഘടനയ്ക്കുള്ള പങ്ക്  അന്ന് വലുതായിരുന്നെന്നും പി. എസ് റഫീഖ് പറയുന്നു. കൂടാതെ  ലോകത്തിന്റെ ചതിയറിയാതെ മരിച്ചു പോയ കുഞ്ഞുങ്ങളുടെ ചോരയ്ക്ക് കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യുമെന്നും  പി. എസ് റഫീഖ് കൂട്ടിച്ചേർക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പി. എസ് റഫീഖ് തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.മലയാള ചെറുകഥാകൃത്തും നായകൻ, ആമേൻ, തൊട്ടപ്പൻ, മലൈക്കോട്ടൈ വാലിഭൻ തുടങ്ങീ ചിത്രങ്ങളുടെ  തിരക്കഥാകൃത്തും കൂടിയാണ് പി. എസ് റഫീഖ്

“തൊണ്ണൂറുകളുടെ തുടക്കകാലത്താണ്. കൊടുങ്ങല്ലൂരിലെ എറിയാട് അഴീക്കോട് ഭാഗങ്ങളിൽ നിന്ന് കൊടുങ്ങല്ലൂർ ടൗണിലേക്ക് വൈകുന്നേരം പോകുന്ന പുരുഷന്മാരിൽ പലരും മുണ്ടുരിഞ്ഞുള്ള പരിശോധനയ്ക്ക് വിധേയരാക്കപ്പെട്ടിരുന്നു. സുന്നത്ത് (circumcision)കഴിഞ്ഞവർ പലരും കയ്യേറ്റത്തിന് വിധേയരായിട്ടുണ്ട്. ഒരിക്കൽ ബധിരനും മൂകനുമായ ഒരാളെ അവർ മർദ്ധിച്ചു. പക്ഷേ അയാൾ ഹിന്ദുമത വിശ്വാസിയായിരുന്നു. അങ്ങനെയാണ് ലിംഗാഗ്രം എല്ലാ മതക്കാരും ഛേദിക്കുമെന്ന് ആറെസ്സെസ്സുകാരന് മനസ്സിലായത്.

അന്നു കുട്ടിയായിരുന്ന ഞാൻ ഉപ്പയും ജ്യേഷ്ഠന്മാരും രാത്രി തിരിച്ചു വരാൻ വൈകുമ്പോഴുള്ള ഉമ്മയുടെ ആശങ്കയിൽ പങ്കുകൊണ്ടിരുന്നു. വെറുപ്പിന്റെ ലോകക്രമം രൂപപ്പെടുത്തുന്നതിൽ തങ്ങൾക്കുള്ള എളിയ പങ്ക് പരസ്യവും എന്നാൽ രഹസ്യവുമായി നീർവ്വഹിച്ച് പോരുകയായിരുന്നു അന്നാ സംഘടന. ഇന്നതിന്റെ വെറുപ്പും അനുബന്ധ പ്രവർത്തനങ്ങളും പരസ്യമാണ്.
സത്യത്തിൽ ജീവിതത്തിൽ ഏറ്റവും ദുഃഖമനുഭവിക്കുന്ന കാലമാണിത്. കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്യുന്ന നശിച്ച കാഴ്ച കണ്ട് അലറിക്കരയാനല്ലാതെ മറ്റൊന്നും ചെയ്യാനാവാത്ത ക്രൂര കാലം.

ആദ്യം ലോകത്തു നടന്നത് സമ്മതിയുടെ നിർമ്മാണമായിരുന്നു. ഇസ്ലാമോഫോബിയ എന്ന ചെകുത്താനെ പാശ്ചാത്യൻ കുടത്തിൽ നിന്ന് തുറന്നു വിട്ടു. അവർ കൊല്ലപ്പെടേണ്ടവരാണ് എന്ന സമ്മതം നിങ്ങളിലുണ്ടാക്കിയെടുത്തു… ഇതാ കൊന്നു കൊണ്ടിരിക്കുന്നു. ഏറ്റവും നീചമായിത്തന്നെ.. സയണിസ്റ്റുകളുടെ ഇന്ത്യൻ ചില്ലയായ സംഘപരിവാറുകാരൻ പറയുന്നു. ചെറുത്തു നില്ക്കുന്നവനാണ് തീവ്രവാദി. പിറന്ന മണ്ണിൽ കിടന്നു മരിക്കാനുള്ള അവകാശത്തിനായി പോരാടുന്നവനാണ് തീവ്രവാദി.
ലോകത്തിന്റെ ചതിയറിയാതെ മരിച്ചു പോയ എന്റെ കുഞ്ഞുങ്ങളേ.. നിങ്ങൾ ഭാഗ്യം ചെയ്തവരാണ്. വരും കാലം ഇതിലും നശിച്ചതായിരിക്കാനാണ് സാധ്യത
പക്ഷേ കാലം നിങ്ങളുടെ ചോരയ്ക്ക് കണക്ക് ചോദിക്കുക തന്നെ ചെയ്യും…..” പി. എസ് റഫീഖ് ഫെയ്സ്ബുക്കിൽ കുറിച്ചു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്