ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ ആവശ്യപ്പെടുന്നിടത്ത് ബസ് നിര്‍ത്തണം; ഗതാഗത വകുപ്പിന്റെ ഉത്തരവ്

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് രാത്രി അവര്‍ ആവശ്യപ്പെടുന്നത് പ്രകാരം ബസ് നിര്‍ത്തികൊടുക്കണമെന്ന് ഗതാഗതവകുപ്പിന്റെ ഉത്തരവ്. രാത്രി 10 മുതല്‍ രാവിലെ 6 വരെയാണ് നിബന്ധന ബാധകമാവുന്നത്. സ്ത്രീകള്‍ക്കൊപ്പം കുട്ടികളുണ്ടെങ്കിലും ഇത് ബാധകമാണെന്ന് ഗതാഗത വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു.

മിന്നല്‍ ബസുകള്‍ ഒഴികെ എല്ലാ സൂപ്പര്‍ക്ലാസ് ബസുകളും ഇത്തരത്തില്‍ നിര്‍ത്തണമെന്നാണ് നിര്‍ദേശം. മിന്നല്‍ ഒഴികെ എല്ലാ സര്‍വ്വീസുകളും രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് നിര്‍ത്തികൊടുക്കണമെന്ന് 2022 ജനുവരിയില്‍ കെഎസ്ആര്‍ടിസി എംഡി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ ഇത് പാലിക്കപ്പെടാതെ വന്നതോടെയാണ് വീണ്ടും ഉത്തരവിറക്കിയത്.ഇതില്‍ രാത്രി 8 മുതല്‍ രാവിലെ 6 വരെ ആവശ്യാനുസരണം ബസ് നിര്‍ത്തികൊടുക്കണമെന്നായിരുന്നു നിര്‍ദേശം. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ പരിഗണിച്ചാണ് പുതിയ നിര്‍ദേശം.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ