പരാജയം ഉറപ്പായതോടെ മുഖ്യമന്ത്രിയുടെ സമനില തെറ്റി, സിപിഎമ്മും ബിജെപിയും തമ്മിൽ ഒത്തുകളിക്കുന്നു; കോൺഗ്രസിന്റെ ശേഷി എന്താണെന്ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മനസിലാകും: കെ. സി. വേണുഗോപാൽ

മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐക്കുമെതിരെ കടുത്ത പരിഹാസവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കോൺഗ്രസിന്റെ ശേഷി എന്താണെന്ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഡിഫിക്കാർക്ക് മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞു. സിപഐഎമ്മിന്റെ യഥാർത്ഥ സ്ഥിതി അപ്പോൾ ബോധ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരാജയം ഉറപ്പായതോടെ മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണ്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള ബുദ്ധിപോലും അദ്ദേഹത്തിനില്ല. ‘അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി’ എന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ മറുപടി. എല്ലാ കാര്യങ്ങളിലും സിപിഎമ്മും ബിജെപിയും തമ്മിൽ ഒത്തുകളി നടത്തുകയാണ്. ഈ ഒത്തുകളി എന്തിനാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായി അറിയാം.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസിന് പങ്കുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള സർക്കാർ നീക്കം പാളിപ്പോയി. കോൺഗ്രസിനെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിന് മുഖ്യമന്ത്രി മാപ്പ് പറയണം. ഇടുക്കിയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് തന്നെ ജയിക്കും. ഇത് വെറും പൊങ്ങച്ചമല്ല, ജനവികാരം തിരിച്ചറിഞ്ഞുള്ള ഉറപ്പാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

Latest Stories

ബിജെപി വന്നാൽ നിങ്ങൾക്ക് മാംസമോ മുട്ടയോ കഴിക്കാനാകില്ല; കലാപം പ്രേരിപ്പിച്ചാണ് അവർ അധികാരത്തിലെത്തിയത് : മമത ബാനർജി

പാലക്കാട് എംഎൽഎ സ്ത്രീസുരക്ഷയ്ക്ക് ഭീഷണി, ഇത് സ്ത്രീകൾ ഗൗരവത്തോടെ കാണണം; കേരളത്തിന് പുറത്ത് കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും ഒന്നിച്ചാണെന്ന് മോദി

വിവിധ പദ്ധതികളിലായി യുഡിഎഫ് സർക്കാർ 4,43,000 വീടുകൾ നിർമ്മിച്ച് നൽകിയിട്ടുണ്ട്; യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രി: വി. ഡി സതീശൻ

'പാലക്കാട് കേരളത്തിലേക്കുള്ള ബിജെപിയുടെ കവാടം', ബിജെപി കേരളത്തില്‍ അതിവേഗ വികസനം കൊണ്ടുവരും; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ മോദി പാലക്കാടെത്തി

16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം; വിലക്കേർപ്പെടുത്തുന്ന ആദ്യ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായി ഇന്തോനേഷ്യ

കോണ്‍ഗ്രസ് പിരിച്ച പണം ദുരന്തത്തില്‍ മരിച്ചവരുടെ ചോര പുരണ്ടത്; അത് ഏത് അക്കൗണ്ടിലെന്നും എത്ര രൂപ നിക്ഷേപിച്ചുവെന്നും വ്യക്തമാക്കണം : കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്

നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് അമേരിക്ക അപലപിച്ചില്ലെങ്കിൽ മിഡിൽ ഈസ്റ്റിലെ യുഎസ്-ഇസ്രായേൽ സർവകലാശാലകളെ ആക്രമിക്കും; ക്യാമ്പസുകളിൽ നിന്ന് ഒരു കിലോമീറ്റ‍ർ മാറി നിൽക്കണമെന്ന് ഇറാൻ

'ജനങ്ങൾ വ്യാജവാർത്തകളിൽ വിശ്വസിക്കരുത്' പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ ഇന്ത്യക്കാരെ സഹായിച്ചതിന് ഗൾഫ് രാജ്യങ്ങളോട് നന്ദി പറഞ്ഞ് മോദി

എൻ‌ഡി‌എ സർക്കാരിനെ തുടർച്ചയായ മൂന്നാം തവണയും അധികാരത്തിൽ കൊണ്ടുവരാൻ അസമിലെ ജനങ്ങൾ ആവേശഭരിതരാണ്; തെരഞ്ഞെടുപ്പിൽ 90ലധികം സീറ്റുകൾ നേടും : അമിത് ഷാ

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ടിവികെ; വിജയ് രണ്ട് സീറ്റുകളിൽ മത്സരിക്കും