ഊട്ടിയില്‍ വന്യമൃഗ ആക്രമണം; അമ്പത്തിയഞ്ചുകാരി കൊല്ലപ്പെട്ടു

ഊട്ടിയില്‍ വന്യമൃഗ ആക്രമണത്തില്‍ അമ്പത്തിയഞ്ചുകാരി കൊല്ലപ്പെട്ടു. ഊട്ടി പേരാറിന് ഗോപാലിന്റെ ഭാര്യ അഞ്ജലൈ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി മുതല്‍ ഇവരെ കാണാതായിരുന്നു. മാനസിക വെല്ലുവിളികള്‍ നേരിടുന്നയാളാണ് ഇവര്‍. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ ഉടന്‍ തന്നെ ഉതഗൈ വനം വകുപ്പിനെ വിവരം അറിയിക്കുകയും ഉതഗൈ നോര്‍ത്ത് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ശരീരത്തിന്റെ ഒരുഭാഗം ഭക്ഷിച്ച നിലയിലാണ്. കടുവയാണ് ആക്രമിച്ചതെന്ന സംശയത്തില്‍ വനംവകുപ്പ് അന്വേഷണം തുടങ്ങി.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള കേസ് : തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ക്ക് സ്റ്റേ

അന്ന് സഞ്ജുവിനോട് ഞാൻ ക്ഷമ ചോദിച്ചു, അതിനു ശേഷം സഞ്ജുവിന്റെ ലെവൽ മാറി: സൂര്യകുമാർ യാദവ്

മാർക്ക് വാങ്ങി തരാം എന്ന് വിശ്വസിപ്പിച്ച് മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ

കണ്ണൂരില്‍ കെ സുധാകരന് സീറ്റില്ല; എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ്

സഞ്ജുവിനെ ഞാൻ കൊണ്ടു വന്നത് സ്പിന്നർമാരെ നേരിടാനല്ല, കൂറ്റൻ സ്‌കോറുകൾ നേടാനാണ്: ഗൗതം ഗംഭീർ

നഖ്‌വി ഏഷ്യ കപ്പ് മോഷ്ടിച്ചത് പോലെ ഐസിസി ട്രോഫിയും മോഷ്ടിച്ചാൽ പാകിസ്താന് ഒരു കപ്പ് ഉണ്ടെന്ന് പറയാം: കമ്രാന്‍ അക്മല്‍

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ബാറ്റിങ് പ്രകടനം ഒരിക്കലും മറക്കില്ല, അത് സ്പെഷ്യലാണ്: സഞ്ജു സാംസൺ

സഞ്ജു കുറെ നാൾ ടീമിന് അകത്തും പുറത്തുമായിരുന്നു, അവന്റെ ഈ വിജയത്തിൽ സന്തോഷം: രാഹുൽ ദ്രാവിഡ്

തൃക്കാക്കരയിൽ അഖിൽ മാരാര്‍, തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും; മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്‍റി 20

'അയോഗ്യത നിലനിൽക്കില്ല'; എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീൽ നൽകി വെള്ളാപ്പള്ളി നടേശൻ