'മൂന്ന് വര്‍ഷമായി ലൈംഗികാതിക്രമം, വിവാഹത്തിന് മുമ്പ് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം ചെയ്യിച്ചു, ആത്മഹത്യ ചെയ്താല്‍ ഉത്തരവാദി അര്‍ജുന്‍ ആയങ്കി'; ഗുരുതര ആരോപണങ്ങളുമായി ഭാര്യ

സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ ഗാര്‍ഹിക പീഡനം ഉള്‍പെടെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല. തന്നെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ചെയ്യിപ്പിച്ചെന്നും താന്‍ ആത്മഹത്യ ചെയ്താല്‍ അതിനുത്തരവാദികള്‍ അര്‍ജുന്‍ ആയങ്കിയും കുടുംബവുമായിരിക്കുമെന്നും ഫെയ്‌സ്ബുക്ക് ലൈവിലെത്തി അമല പറഞ്ഞു.

പ്രേമിക്കാതെ ഒരുവളെ കല്യാണം കഴിച്ചുവെന്നതു ജീവിതത്തില്‍ താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റാണെന്നു കഴിഞ്ഞദിവസം അര്‍ജുന്‍ ആയങ്കി ഫെയ്സ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെയാണു ഭാര്യ അമലയും ആരോപണങ്ങളുമായി രംഗത്തെത്തിയത്.

തന്നെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ചെയ്യിച്ചു. വെളുത്ത നിറം കിട്ടാന്‍ ചികിത്സയ്ക്ക് പോകേണ്ടി വന്നു. മാനസികമായും ശാരീരികമായും അര്‍ജുനും കുടുംബവും നിരന്തരം പീഡിപ്പിക്കുകയാണ്. ഇപ്പോള്‍ പൊലീസിന്റെ സഹായത്തോടെ താമസിപ്പിച്ച സ്ഥലത്ത് നിന്നാണ് ഫെയ്‌സ്ബുക്ക് ലൈവ് ചെയ്യുന്നതെന്നും അമല വീഡിയോയില്‍ പറയുന്നു.

”2019 ഓഗസ്റ്റിലാണ് അര്‍ജുന്‍ ആയങ്കിയുമായി പരിചയപ്പെടുന്നത്. പിന്നീട് പ്രണയമായി. ഒന്നരവര്‍ഷം കഴിഞ്ഞ് 2021 ഏപ്രില്‍ എട്ടിനായിരുന്നു കല്യാണം. എന്നാല്‍ 2020 ജൂണില്‍, വിവാഹത്തിനു മുന്‍പു എന്നെ കണ്ണൂരിലേക്കു കൊണ്ടുവന്നിരുന്നു. വിവാഹത്തിനു മുന്‍പ് നാലുമാസത്തോളം ഒരുമിച്ചു താമസിച്ചു. ഇതിനിടെ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ചു ഗര്‍ഭഛിദ്രം നടത്തി. പിന്നീടാണു വിവാഹം കഴിഞ്ഞത്. എന്നാല്‍ എനിക്കു ഭ്രാന്തായതു കൊണ്ടു കുട്ടിയെ കൊന്നു കളഞ്ഞെന്നാണ് അര്‍ജുന്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.

ഭ്രാന്തുപിടിച്ചാല്‍പോലും കുഞ്ഞുങ്ങളെ കൊന്നു കളയാനുള്ള മനോനിലയിലാകുമെന്നു കരുതുന്നില്ല. മൂന്നു വര്‍ഷത്തോളം ഇയാളുടെ ലൈംഗിക, ശാരീരിക, മാനസിക അതിക്രമം സഹിച്ചു. അര്‍ജുനും സുഹൃത്തുക്കളും സുഹൃത്തിന്റെ ഭാര്യയും ചേര്‍ന്നു ഭ്രാന്താശുപത്രിയില്‍ കൊണ്ടുപോയി പൂട്ടിയിട്ടു. എന്റെ വിദ്യാഭ്യാസം നിര്‍ത്തിച്ചു.

പ്രണയത്തിലാകുന്ന സമയത്ത് അര്‍ജുന്‍ ആയങ്കിയുടെ കൈയില്‍ ഒരുരൂപ പോലും ഉണ്ടായിരുന്നില്ല. ആത്മാര്‍ഥമായ പ്രണയമാണെന്നാണു വിശ്വസിച്ചത്. സ്വര്‍ണം വിറ്റുവരെ വാഹനത്തിന്റെ ലോണ്‍ അടിച്ചിട്ടുണ്ട്. ഹെഡ്സെറ്റ് ബുക്ക് ചെയ്തു നല്‍കിയിട്ടുണ്ട്. പലതവണ പണം നല്‍കി സഹായിച്ചിട്ടുണ്ട്. കാശിനു വേണ്ടിയാണു സ്നേഹം കാണിക്കുന്നതെന്ന് അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് പറഞ്ഞിട്ടും വിശ്വസിച്ചിട്ടില്ല. ഇനി വിശ്വസിക്കുന്നുമില്ല. എന്നാല്‍ ഞാന്‍ ഒരു ഭീകരജീവിയാണെന്ന രീതിയിലാണു ഭര്‍ത്താവ് ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ പ്രചരിപ്പിക്കുന്നത്.

എന്റെ നിറത്തെച്ചൊല്ലി അര്‍ജുന്‍ ആയങ്കിയുടെ അമ്മ നിരന്തരം പരിഹസിച്ചിരുന്നു. വെളുത്ത് കഴിഞ്ഞാല്‍ അമ്മയ്ക്ക് ഇഷ്ടപ്പെടുമെന്നു കരുതി ചികിത്സ വരെ തേടിയിരുന്നതായും ഗര്‍ഭഛിദ്രത്തിനു പോയപ്പോള്‍ ഡോക്ടറോടു സമ്മതമല്ലെന്നു കരഞ്ഞുപറഞ്ഞിരുന്നു” – അമല ലൈവ് വീഡിയോയില്‍ പറഞ്ഞു.

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്