സംസ്ഥാനത്ത് നിപ്പ വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെ മുരളീധരൻ കൃത്യമായി ഇടപെടുന്നില്ലെന്നാരോപിച്ച് പി എ മുഹമ്മദ് റിയാസ് എംഎൽഎ. മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചുവെന്നും ആരോഗ്യ മന്ത്രിയോട് അത് പോലെ ഒരുമിച്ചു പോകണം എന്ന് പറഞ്ഞുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞുവെന്നും എന്നാൽ അദ്ദേഹം വന്നില്ല എന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
നിപ്പ പടരാതിരിക്കാൻ കണ്ടയിൻമെന്റ് സോൺ ഉടൻ നടപ്പാക്കണമെന്നും മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്നും റിയാസ് പറഞ്ഞു. ബേപ്പൂർ മണ്ഡലത്തിൽ ആണ് നിപ്പ കൂടുന്നത്. എന്റെ മണ്ഡലത്തിൽ ആണ്. മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു. ആരോഗ്യ മന്ത്രിയോട് അത് പോലെ ഒരുമിച്ചു പോകണം എന്ന് പറഞ്ഞു. എല്ലാവരും ഒന്നിച്ചു നിൽക്കേണ്ടതാണ്. പോരായ്മ ഇത് വരെ പറഞ്ഞില്ല എന്നും റിയാസ് പറഞ്ഞു.
നേരത്തെ ആരോഗ്യ മന്ത്രി ഇവിടെ എത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക ആണ് പതിവ്. 4 ദിവസം ആയിട്ടും ആരോഗ്യമന്ത്രി വന്നില്ലെന്നും റിയാസ് വിമർശിച്ചു. മന്ത്രിയോട് ഫോണിൽ വിളിച്ചു കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു.എന്നാൽ ആരോഗ്യ മന്ത്രി വന്നില്ല. പണ്ട് നിപ്പ ഉണ്ടായപ്പോൾ ആരോഗ്യ മന്ത്രി ക്യാമ്പ് ചെയ്തു. ആരോഗ്യ പ്രവർത്തകർ നന്നായി ജോലി ചെയ്യുന്നു. ആരോഗ്യമന്ത്രിയുടെ നിലപാട് ശരി അല്ലെന്നും പ്രതിപക്ഷം വീണു കിട്ടിയ അവസരമായി കാണുന്നു എന്ന് പറഞ്ഞുവെന്നും റിയാസ് കുറ്റപ്പെടുത്തി.