'എന്നെ വെള്ളാപ്പള്ളി എന്തെല്ലാം പറഞ്ഞിരിക്കുന്നു, ഒരു മഹാപ്രസ്ഥാനത്തിന്റെ കസേരയില്‍ ഇരിക്കുന്നയാളല്ലേ, നമ്മള്‍ അത് പൊറുക്കണം'; അദ്ദേഹം തെറ്റ് ചെയ്തില്ലെന്ന് ഞാന്‍ പറയുന്നില്ലെന്ന് ജി സുകുമാരന്‍ നായര്‍; ഞങ്ങള്‍ക്ക് പാര്‍ലമെന്ററി മോഹമൊന്നുമില്ല

എന്‍എസ്എസിന്് പാര്‍ലമെന്ററി മോഹങ്ങളൊന്നുമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എസ്എന്‍ഡിപിയുമായുള്ള ഐക്യത്തിന് എന്‍എസ്എസിന് താല്‍പര്യമുണ്ടെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. സംഘടനാപരമായി ഐക്യം ആവശ്യമാണെന്ന് തനിക്ക് തോന്നുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംവരണ പ്രശ്‌നത്തില്‍ എസ്എന്‍ഡിപിയുമായി അകന്നുനിന്നുവെന്നും ഇന്ന് അതൊരു വിഷയമല്ലെന്നും. ഞങ്ങളുടെ അടിസ്ഥാന മൂല്യങ്ങള്‍ ചോര്‍ന്നുപോകാത്ത രീതിയില്‍ ഐക്യമുണ്ടാക്കാനാണ് ആഗ്രഹിക്കുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

എന്നെ വെള്ളാപ്പള്ളി എന്തെല്ലാം പറഞ്ഞിരിക്കുന്നു. പക്ഷെ ഞങ്ങള്‍ എല്ലാം ക്ഷമിച്ചു. ഒരു മഹാപ്രസ്ഥാനത്തിന്റെ കസേരയില്‍ ഇരിക്കുന്നയാളല്ലേ. നമ്മള്‍ അത് പൊറുക്കണം. അദ്ദേഹം തെറ്റ് ചെയ്തില്ലെന്ന് ഞാന്‍ പറയുന്നില്ല. ഞങ്ങള്‍ക്ക് പാര്‍ലമെന്ററി മോഹമൊന്നുമില്ല. യുദ്ധം ചെയ്യാന്‍ ഒന്നുമല്ല ഞങ്ങള്‍ ഒരുമിക്കുന്നത്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമുദായങ്ങളോടും സമദൂരമായിരിക്കും. തന്റെ വ്യക്തിപരമായ അഭിപ്രായമാണിതെന്നും എന്‍എസ്എസ് നേതൃത്വമായി സംസാരിച്ച് ഇക്കാര്യം തീരുമാനിക്കുമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു. എന്‍എസ്എസിനെ എസ്എന്‍ഡിപിയുമായി തെറ്റിച്ചത് മുസ്ലിം ലീഗാണെന്നുള്ള എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണത്തെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി തള്ളി. മുസ്‌ലിം ലീഗല്ല എസ്എന്‍ഡിപിയുമായുള്ള ഐക്യത്തിനു തടസമായതെന്ന് സുകുമാരന്‍ നായര്‍ വിശദീകരിച്ചു. ഒപ്പം പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കുറ്റപ്പെടുത്താനും എന്‍എസ്എസ് സെക്രട്ടറി മടിച്ചില്ല.

വലിയ തത്വം പറയുന്നവര്‍ സഭാ സിന്നഡ് നടന്നപ്പോള്‍ അവിടെ പോയി അവരുടെ കാലില്‍ വീണു. വര്‍ഗീയതയ്‌ക്കെതിരെ നിലപാട് പറയാന്‍ പ്രതിപക്ഷ നേതാവിന് യാതൊരു യോഗ്യതയുമില്ലെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങരുതെന്ന് പറഞ്ഞ അദ്ദേഹം എങ്ങോട്ടാ പോയതെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണ്. കോണ്‍ഗ്രസിന് പ്രസിഡന്റില്ലേ അവിടെ. എല്ലാം പുള്ളി ചാടി കയറി പറയുന്നത് എന്തിനാണ് ? പ്രസിഡന്റിനെ നോക്കുക്കുത്തിയാക്കി എല്ലാത്തിനും അഭിപ്രായം പറയുകയാണെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

”എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമുദായങ്ങളോടും സമദൂരമായിരിക്കും. എന്റെ വ്യക്തിപരമായ അഭിപ്രായമാണിത്. എന്‍എസ്എസ് നേതൃത്വമായി സംസാരിച്ച് തീരുമാനിക്കും. മുസ്‌ലിം ലീഗല്ല എസ്എന്‍ഡിപിയുമായുള്ള ഐക്യത്തിനു തടസമായത്. വലിയ തത്വം പറയുന്നവര്‍ സഭാ സിന്നഡ് നടന്നപ്പോള്‍ അവിടെ പോയി അവരുടെ കാലില്‍ വീണു. വര്‍ഗീയതയ്ക്ക് എതിരെ നിലപാട് പറയാന്‍ പ്രതിപക്ഷ നേതാവിന് യാതൊരു യോഗ്യതയുമില്ല. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങരുതെന്ന് പറഞ്ഞ അദ്ദേഹം എങ്ങോട്ടാ പോയത് ?

വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയ വിവാദം ബാലിശമാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. ഈ പറയുന്നവരൊക്കെ കാര്‍ കാണും മുന്‍പേ സ്വന്തം കാറില്‍ സഞ്ചരിച്ചവനെയാണ് ആക്ഷേപിക്കുന്നതെന്നാണ് ജി സുകുമാരന്‍ നായര്‍ പറഞ്ഞത്.

ഇങ്ങനെ മുന്നോട്ടുപോയാല്‍ കോണ്‍ഗ്രസിന് അടി കിട്ടും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രക്ഷിക്കണമെന്ന് പറഞ്ഞ് ഇവിടെ വന്ന് തിണ്ണയില്‍ ഇരുന്ന് നിരങ്ങിയില്ലേ. ഞാന്‍ പറവൂരിലെ യൂണിയന്‍ പ്രസിഡന്റിനെ വിളിച്ചുപറഞ്ഞു ഇദ്ദേഹത്തെ ജയിപ്പിക്കണമെന്ന്. എന്നിട്ടാണ് സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങരുതെന്ന് പറയുന്നത്” സുകുമാരന്‍ നായര്‍ പറഞ്ഞു.

തൃശൂര്‍ പിടിച്ചതു പോലെ എന്‍എസ്എസ് പിടിക്കാന്‍ സുരേഷ് ഗോപി വരേണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സുരേഷ് ഗോപി ജനിച്ച ശേഷം എന്‍എസ്എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ല. ഒരിക്കല്‍ വന്നത് രാഷ്ട്രീയ ലക്ഷ്യവുമായാണ്. ബിജെപി ഹൈന്ദവരുടെ കുത്തകയല്ല. ശബരിമലയില്‍ ചെയ്ത തെറ്റ് സര്‍ക്കാര്‍ തിരുത്തി. ബിജെപി ശബരിമലയ്ക്ക് വേണ്ടി എന്ത് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയായാല്‍ ഞങ്ങള്‍ക്കെന്ത് കിട്ടാനാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ചെന്നിത്തലയ്ക്കുള്ള യോഗ്യത വേറെ ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിനുണ്ടോ. അവരാരും യോഗ്യരല്ലെന്നും വരാന്‍ പോകുന്നത് കണ്ടോയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്, ഭരണത്തില്‍ വരില്ലെന്നാണോ പറയുന്നത് എന്ന ചോദ്യത്തിന് ഇത്തരത്തിലാണ് കൈയ്യിലിരിപ്പെങ്കില്‍ അവര്‍ അനുഭവിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Latest Stories

തൃക്കാക്കരയില്‍ വീണ്ടും സിപിഎം സ്വതന്ത്രന്‍!; മുന്‍ എംപി സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ റോണ്‍ ബാസ്റ്റിന്‍ ഇടത് സ്ഥാനാര്‍ത്ഥിയായേക്കും

ബിഹാറില്‍ ബിജെപി മുഖ്യമന്ത്രിക്ക് വഴിയൊരുങ്ങുന്നു?; നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക്, മകനെ ഉപമുഖ്യമന്ത്രിയാക്കി രാജിവെയ്ക്കുന്ന ഫോര്‍മുല തയ്യാര്‍

'ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ, നമുക്കിടയിൽ മറ്റാരും വരരുത്'; രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് വിജയ്

ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ കപ്പലിന് നേര്‍ക്ക് ആക്രമണം; 101 പേരെ കാണാതായി; 78 പേര്‍ക്ക് പരുക്കേറ്റു; ശ്രീലങ്കന്‍ സൈന്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു

'മലയാളം ഇനി ഭരണഭാഷ', ബില്ലിൽ ഒപ്പിട്ട് ഗവർണർ; ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മലയാളം നിർബന്ധമാക്കും

വിജയ്‌യുടെ റാലിയിൽ വീണ്ടും അപകടം, രണ്ട് സ്ത്രീകളടക്കം ആറു പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

യുദ്ധഭീതിക്കിടയിലും കുത്തനെ ഇടിഞ്ഞ് സ്വർണവില; ഇനിയും കുറയും?

'എം.വി. ഗോവിന്ദൻ കളിയാക്കി ചിരിച്ചു, തനിക്കെതിരെ ശരിയല്ലാത്ത പദപ്രയോഗം നടത്തി'; പാർട്ടി അംഗത്വം ഉപേക്ഷിക്കാൻ ജി. സുധാകരൻ

കേരളത്തിൽ ശിശുമരണ നിരക്ക് കുറയാൻ കാരണം യുവാക്കൾ വിദേശത്ത് പോകുന്നതുകൊണ്ടെന്ന് രാജീവ് ചന്ദ്രശേഖർ; സോഷ്യൽ മീഡിയയിൽ ചർച്ചയായി വീഡിയോ

ശബരിമല സ്വർണ്ണകൊള്ള കേസ്: എ. പത്മകുമാർ പുറത്തേയ്ക്ക്