വെബ് പോർട്ടലുകൾ കൂടുതൽ ഉത്തരവാദിത്വവും ജാഗ്രതയും പുലർത്താൻ തയ്യാറാകണം: കോം ഇന്ത്യാ ഗ്രീവിയൻസ് കൗൺസിൽ

പുതിയ കാലഘട്ടത്തിൽ ജനങ്ങൾ വാർത്തകൾക്കായി കൂടുതൽ ആശ്രയിക്കുന്നത് ഓൺലൈൻ മാധ്യമങ്ങളെയാണെന്നും അതിനാൽ തന്നെ വെബ് പോർട്ടലുകൾ കൂടുതൽ ഉത്തരവാദിത്വവും ജാഗ്രതയും പുലർത്താൻ തയ്യാറാകണമെന്നും കോം ഇന്ത്യാ ഗ്രീവിയൻസ് കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. ചെയർമാൻ ഡോ. കെ കെ എൻ കുറുപ്പ് അധ്യക്ഷത വഹിച്ചു.

വെബ് പോർട്ടലുകളും സമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നവരും വാർത്തകളിലും അഭിപ്രായ പ്രകടനങ്ങളിലും കരുതലും മിതത്വവും ജാഗ്രതയും പാലിക്കണമെന്നും കോം ഇന്ത്യാ ഗ്രീവിയൻസ് കൗൺസിൽ ( IDPCGC ) ചെയർമാനും ചരിത്രകാരനും കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായിരുന്ന ഡോ. കെ.കെ എൻ കുറുപ്പ് പറഞ്ഞു. ഓൺലൈൻ പോർട്ടലുകളിൽ വാർത്തകളിലും പദപ്രയോഗങ്ങളിലും ജാഗ്രത അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകളിലെ പരാമർശങ്ങൾ പരിധി വിടാതെ ശ്രദ്ധിക്കേണ്ടത് ഓൺലൈൻ മാധ്യമങ്ങളെ ആശ്രയിക്കുന്ന ഭൂരിപക്ഷം വരുന്ന വായനക്കാരോടുള്ള ഉത്തരവാദിത്വമായി കാണണമെന്ന് ഗ്രീവിയൻസ് കൗൺസിൽ അംഗവും സാഹിത്യകാരനുമായ ഡോ. ജോർജ്ജ് ഓണക്കൂർ പറഞ്ഞു. സമൂഹത്തോടുള്ള കടപ്പാടും എല്ലാരീതിയിലും ധാർമ്മികതയിൽ ഊന്നി കൊണ്ട് മാധ്യമ പ്രവർത്തനവും ഡിജിറ്റൽ പബ്ലിഷർമാരുടെ ഭാഗത്തുനിന്നും ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു .

വാർത്തകളിൽ തികഞ്ഞ ഉത്തരവാദിത്വവും മൂല്യബോധവും ഉണ്ടാക്കാൻ ഓൺലൈൻ മാധ്യമപ്രവർത്തകർ തയ്യാറാകണമെന്ന് ഗ്രീവിയൻസ് കൗൺസിൽ അംഗവും മുൻ ഹയർ സെക്കണ്ടറി എജ്യുക്കേഷൻ ഡയറക്ടറുമായ ജെയിംസ് ജോസഫും വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളെയടക്കം ശരിയായ പാതയിലേക്ക് നയിക്കേണ്ട ഉത്തരവാദിത്വം ഓൺലൈൻ മാധ്യമങ്ങൾക്കുണ്ടെന്നും മുതിർന്ന മാധ്യമപ്രവർത്തകനും ഗ്രീവിയൻസ് കൗൺസിൽ അംഗവുമായ ആർ ഗോപീകൃഷ്ണൻ അഭിപ്രായപ്പെട്ടു. പൊതുപ്രവർത്തകരെ വിമർശിക്കുമ്പോഴും അവരുടെ വ്യക്തിത്വത്തെയും പദവിയെയും മോശമായി ചിത്രീകരിക്കുന്നത് ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാർത്തളുടെയും സംഭവങ്ങളുടെയും ആധികാരികതയും വിശ്വാസ്യതയെയും ഉറപ്പ് വരുത്തി കൊണ്ട് മാത്രമേ ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ടുകൾ നൽകാവു എന്നും വ്യക്തികളെ കുറിച്ചുള്ള വാർത്തകളിൽ അവരുടെ ഭാഗം കൂടി കേൾക്കാൻ തയ്യാറാകേണ്ടതുണ്ടെന്നും ഗ്രീവിയൻസ് കൗൺസിൽ അംഗങ്ങളും കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (ഇന്ത്യാ ) പ്രസിഡണ്ടുമായ വിൻസൻ്റ് നെല്ലിക്കുന്നേൽ, സെക്രട്ടറി അബ്ദുൾ മുജീബ്, ട്രഷറർ കെ കെ ശ്രീജിത്ത് എന്നിവരും യോഗത്തിൽ അഭിപ്രായപ്പെട്ടു. വാർത്തകൾ തയ്യാറാക്കുന്ന സമയത്ത് വ്യക്തികളിൽ നിന്നും പ്രതികരണം ലഭച്ചില്ലെങ്കിൽ പിന്നീടെങ്കിലും അവരുടെ ഭാഗങ്ങൾ കേൾക്കാൻ തയ്യാറാകേണ്ടതുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.

Latest Stories

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി