വി ഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാർ ആരൊക്കെയെന്ന് ഇന്നറിയാം; മോൻസ് ജോസഫും അപു ജോൺ ജോസഫും പരിഗണനയിൽ, 5 മന്ത്രിമാർ വേണമെന്ന നിലപാടിൽ ലീഗ്

വി ഡി സതീശന്‍ മന്ത്രിസഭയിലെ മന്ത്രിമാർ ആരൊക്കെയെന്ന് ഇന്നറിയാം. വകുപ്പുകള്‍ തീരുമാനിക്കാന്‍ ഘടക കക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്നും നടക്കും. രാവിലെ പത്തിന് കന്റോണ്‍മെന്റ് ഹൗസിലാണ് കൂടിക്കാഴ്ച. എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ദീപാദാസ് മുന്‍ഷിയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

ഇന്നലെ യുഡിഎഫ് യോഗം ചേര്‍ന്നെങ്കിലും അന്തിമ തീരുമാനമായിരുന്നില്ല. ഘടക കക്ഷികളെ വെവ്വേറെ കണ്ടാകും വകുപ്പുകള്‍ തീരുമാനിക്കുക. അഞ്ച് മന്ത്രിമാര്‍ വേണമെന്ന നിലപാടില്‍ മുസ്ലിം ലീഗ് ഉറച്ച് നില്‍ക്കുകയാണ്. രണ്ട് മന്ത്രിമാര്‍ വേണമെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം.

മോന്‍സ് ജോസഫും അപു ജോണ്‍ ജോസഫും മന്ത്രി പട്ടികയിലുണ്ട്. മോന്‍സ് ജോസഫിനാണ് പ്രഥമ പരിഗണന. രണ്ടാം മന്ത്രിസ്ഥാനം അപുവിനാണ്. തോമസ് ഉണ്ണിയാടനെയും പരിഗണിക്കുന്നുണ്ട്.

Latest Stories

മുതിർന്ന എംഎൽഎമാരെ ഒഴിവാക്കുന്നത് അനൗചിത്യം; അൻവർ സാദത്ത്, ഐ സി ബാലകൃഷ്ണൻ എന്നിവരെ മന്ത്രിസഭയിലേക്ക് പരിഗണിക്കണം : രമേശ് ചെന്നിത്തല

റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് പുലിപല്ല് ആണെന്ന് സ്ഥിരീകരിച്ചു

രണ്ടും കല്പിച്ച് ഫ്രാൻസ്; ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; നായകൻ എംബാപ്പെ തന്നെ

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കടുത്ത നടപടികളിലേക്ക്; ഉടൻ പരിഹാരം കാണണമെന്ന് ആവശ്യം

ഹോർമൂസ് തുറക്കാൻ ചൈന സഹായം വാഗ്ദാനം ചെയ്തു: ഡൊണാൾഡ് ട്രംപ്

സഞ്ജുവിനെ ടി-20 നായകനാക്കണം, ഇന്ത്യ ടി-20 ലോകകപ്പ് നേടിയതിന് കാരണം അദ്ദേഹമാണ്: രവി ശാസ്ത്രി

'ജീവിതത്തിലെ അവസാന പരീക്ഷയോ അവസാന അവസരമോ അല്ല, ജീവിത വിജയം എന്നത് പരീക്ഷയിലെ മാത്രം വിജയമാണെന്നും കരുതരുത്'; വി ഡി സതീശൻ

യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് ക്ഷണം; വി ഡി സതീശന്റെ നിർദേശപ്രകാരം കത്ത് അയച്ചു

'പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിക്കാതിരുന്നവര്‍ ഒട്ടും നിരാശരാകരുത്, വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി പരാജയത്തെ കാണുക'; കെ സി വേണുഗോപാലിന്റെ എസ്എസ്എല്‍സി സന്ദേശം

'രാഷ്ട്രീയം നല്ലതാണ്, അത് നല്ല ആളുകൾ കൈകാര്യം ചെയ്യുമ്പോൾ... വിട്ടുവീഴ്ചയില്ലാത്ത നിലപാട് കോൺഗ്രസിൽ സതീശനിൽ മാത്രമേ കണ്ടിട്ടുള്ളു'; സത്യൻ അന്തിക്കാട്