'ജനങ്ങളുടെ മാറിയ ചിന്താഗതിയിലാണ് ഞങ്ങളുടെ വിശ്വാസം, തിരുവനന്തപുരം ഇത്തവണ തിലകമണിയും'; സുരേഷ് ഗോപി

തിരുവനന്തപുരം ഇത്തവണ തിലകമണിയുമെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ജനങ്ങളുടെ മാറിയ ചിന്താഗതിയിലാണ് തങ്ങളുടെ വിശ്വാസമെന്ന് പറഞ്ഞ മന്ത്രി തിരുവനന്തപുരം നഗരസഭയുടെ കാര്യത്തില്‍ ഉള്‍പ്പെടെ ഈ തിരഞ്ഞെടുപ്പില്‍ ബിജെപി നല്ല ആത്മവിശ്വാസത്തിലാണെന്നും കൂട്ടിച്ചേർത്തു. ബിജെപിയുടെ വികസനോന്മുഖമായ പ്രചാരണത്തില്‍ ജനങ്ങള്‍ ആകര്‍ഷിക്കപ്പെട്ടുവെന്നും സുരേഷ് ഗോപി പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ കണ്ണില്‍ ഭാരതത്തിന് ഇന്ന് ലഭിക്കുന്ന യശസ്സ് ജനങ്ങളുടെ ഹൃദയത്തിലുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും രാഷ്ട്രീയ കാലാവസ്ഥയ്ക്ക് അതീതമായി ജനങ്ങള്‍ രാഷ്ട്ര കാലാവസ്ഥയെക്കുറിച്ച് ചിന്തിക്കുന്ന കാലം വന്നിരിക്കുന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

അടിസ്ഥാന വികസനത്തിനായുള്ള ഒരു ഡിസൈന്‍ ബിജെപിയ്ക്ക് മാത്രമേയുള്ളൂവെന്നും അത് ബിജെപിയിലൂടെ മാത്രമേ സാക്ഷാത്കരിക്കൂ എന്ന് ജനങ്ങള്‍ മനസിലാക്കിയെന്നാണ് സുരേഷ് ഗോപിയുടെ അവകാശവാദം. ഭൂരിപക്ഷം എത്രയാകുമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടേ. തങ്ങള്‍ക്ക് കൃത്യമായ കണക്കുകൂട്ടലുണ്ടെന്നും പൂര്‍ണ ആത്മവിശ്വാസത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

Latest Stories

അടൂര്‍ പ്രകാശിന്റെ പ്രസ്താവന യുഡിഎഫ് നിലപാടാണ്, പൊതുസമൂഹം അങ്ങനെ ചിന്തിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കി, ഇനിയും അത് തുടരും

അടൂരിനെ തള്ളി കെപിസിസി; നടി ആക്രമിക്കപ്പെട്ട കേസിൽ കോൺഗ്രസ് അതിജീവിതക്കൊപ്പമെന്ന് സണ്ണി ജോസഫ്

'തിരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിൻ്റെ ഉത്സവം, ജനത്തിൻ്റെ കയ്യിലുള്ള ഏറ്റവും വലിയ ആയുധം വോട്ടാണ്'; എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് വി ഡി സതീശൻ

നടിയെ ആക്രമിച്ച കേസ്; അടൂർ പ്രകാശിന്റെ പ്രതികരണം സ്ത്രീ വിരുദ്ധതയെന്ന് മന്ത്രി വീണ ജോർജ്, വ്യക്തമാകുന്നത് കോൺഗ്രസിന്റെ സ്ത്രീവിരുദ്ധതയെന്ന് വിമർശനം

'രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം യുഡിഎഫിന് തിരിച്ചടിയാകില്ല'; തദ്ദേശ തിരഞ്ഞെടുപ്പിൽ ഐതിഹാസിക തിരിച്ചുവരവുണ്ടാകുമെന്ന് വി ഡി സതീശൻ

'എന്റെ സുഹൃത്തിന് നീതി കിട്ടണം, എന്നും അതിജീവിതക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ ആസിഫ് അലി

തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്, 9.30വരെ 14.95%

' ആ ഇന്ത്യൻ താരമാണ് ഞങ്ങളുടെ തലവേദന, അവനെ പുറത്താക്കിയില്ലെങ്കിൽ....'; തുറന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കൻ നായകൻ

സഞ്ജുവിന് ഞങ്ങൾ കുറെ അവസരം കൊടുത്തതാണ്, അതുകൊണ്ട് ഓപണിംഗിൽ ഇനി കളിപ്പിക്കാനാകില്ല: സൂര്യകുമാർ യാദവ്

തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, വിധിയെഴുതുന്നത് 7 ജില്ലകൾ