വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസം; കേന്ദ്രത്തിനെതിരായ പ്രിയങ്ക നയിക്കുന്ന എംപിമാരുടെ പ്രതിഷേധം ഇന്ന് ഡല്‍ഹിയിൽ

വയനാട് ദുരിതബാധിതരോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ഡല്‍ഹിയില്‍ ഇന്ന് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും. വയനാട് നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാർ പാര്‍ലമെൻ്റ് മാര്‍ച്ച് ആകും നടത്തുക. മാര്‍ച്ചിന് ഇതുവരെയും ഡല്‍ഹി പൊലീസ് അനുവാദം നല്‍കിയിട്ടില്ല. അനുവാദം ലഭിച്ചില്ലെങ്കിലും ഗൗരവകരമായ വിഷയമായതിനാല്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വ്യക്തമാക്കി.

വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്ക് എതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ് മാര്‍ച്ചിന്റെ ലക്ഷ്യം. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് ഒപ്പം വയനാട്ടില്‍ നിന്നുള്ള മറ്റ് യുഡിഎഫ് ജനപ്രതിനിധികളും ഭാരവാഹികളും ഘടകകക്ഷി പ്രതിനിധികളും പാര്‍ലമെന്റ് മാര്‍ച്ചിന്റെ ഭാഗമാകും.

കഴിഞ്ഞ ദിവസം പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. വയനാട് എംപിയായി പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞയും ഇന്ന് നടക്കും. രാവിലെ 11 മണിക്ക് പാര്‍ലമെന്റിലാണ് സത്യപ്രതിജ്ഞ. വയനാട് നിന്നുള്ള യുഡിഎഫിന്റെ പ്രതിനിധി സംഘം ഡല്‍ഹിയില്‍ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷികളാകും. വയനാട്ടില്‍ നിന്നുള്ള വിജയപത്രം നേതാക്കള്‍ ഇന്നലെ പ്രിയങ്കയ്ക്ക് കൈമാറിയിരുന്നു. ഈ മാസം 30ന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടില്‍ എത്തും.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ