രണ്ടാടുകളെ കൂട്ടിയിടിപ്പിച്ച് ചോര കുടിക്കാൻ ശ്രമിച്ച കുറുക്കന്റെ സ്ഥിതിയാകും എ.കെ ബാലന്റേത്; വിമർശനവുമായി വി.കെ ശ്രീകണ്ഠന്‍

എ.കെ ബാലനെതിരെ വിമർശനവുമായി വി.കെ ശ്രീകണ്ഠന്‍ എം.പി. കോൺഗ്രസിൽ പൊട്ടിത്തെറി ആഗ്രഹിക്കുകയാണ് എ.കെ ബാലനെന്ന് വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു. എ.വി.ഗോപിനാഥിന്റെ പാതയിൽ നിരവധി കോൺഗ്രസുകാർ പുറത്തു വരുമെന്ന എ.കെ.ബാലന്റെ പ്രസ്താവനയിലായിരുന്നു വി.കെ ശ്രീകണ്ഠൻറെ പ്രതികരണം. രണ്ടാടുകളെ കൂട്ടിയിടിപ്പിച്ച് ചോര കുടിക്കാൻ ശ്രമിച്ച കുറുക്കന്റെ സ്ഥിതിയാകും എ.കെ ബാലന്റേതെന്നും അ​ദ്ദേഹം പ്രതികരിച്ചു.

കോൺഗ്രസ് വലിയൊരു പൊട്ടിത്തെറിയിലേക്കാണ് പോകുന്നതെന്നും കോൺഗ്രസിനെ രക്ഷിക്കാൻ ഇനി ആരു വിചാരിച്ചാലും കഴിയില്ലെന്നുമായിരുന്നു  എ.കെ ബാലൻ്റെ പ്രതികരണം. നാശത്തിലേക്കുള്ള കോൺ​ഗ്രസിൻ്റെ യാത്രയുടെ തുടക്കം പാലക്കാട് നിന്നായിരിക്കുമെന്നും എ.കെ.ബാലൻ പറഞ്ഞിരുന്നു.

ഗോപിനാഥിന്റെ തീരുമാനത്തിനനുസരിച്ച് സിപിഎം നിലപാട് സ്വീകരിക്കുമെന്നും ജനകീയ അടിത്തറയുള്ള നേതാവാണ് എ.വി.ഗോപിനാഥ് എന്നും എ.കെ ബാലൻ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെയ്ക്കുന്നതായി എ.വി ഗോപിനാഥ് അറിയിച്ചിരുന്നു. ഡി.സി.സി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗോപിനാഥ് പാര്‍ട്ടി വിട്ടത്.

Latest Stories

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി