എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യം ഇനി ചര്‍ച്ചയാകേണ്ടതില്ലെന്ന് വെള്ളാപ്പള്ളി; 'മാധ്യമ വിചാരണ അവസാനിപ്പിക്കണം; പിണറായി സര്‍ക്കാര്‍ മൂന്നാമതും വരാന്‍ സാധ്യത'

എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യം ഇനി ചര്‍ച്ചയാകേണ്ടതില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സ്വര്‍ണക്കൊള്ള വിവാദം തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയുള്ളൂ. അത് കഴിഞ്ഞാല്‍ ചര്‍ച്ച പോലും ഉണ്ടാകില്ല. പിണറായി സര്‍ക്കാര്‍ മൂന്നാമതും വരാന്‍ സാധ്യതയുണ്ട്. സര്‍ക്കാരിനെ കുറിച്ച് തനിക്ക് മോശം അഭിപ്രായം ഇല്ലെന്നും പറഞ്ഞ വെള്ളാപ്പള്ളി നടേശന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ പുകഴ്ത്തുകയും ചെയ്തു.

ബിജെപിക്ക് വലിയ മുന്നേറ്റം സംഭവിച്ചിട്ടുണ്ട്. രാജീവ് ചന്ദ്രശേഖര്‍ വലിയ മുന്നേറ്റം നടത്തി. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ശതമാനം വര്‍ധിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സമുദായ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യം എസ്എന്‍ഡിപി ഉന്നയിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തന്റെ സമുദായത്തില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ട്. അവരുടെ വിശ്വാസം അനുസരിച്ച് വോട്ട് ചെയ്യാം. സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞ് ബോര്‍ഡ് കൂടി എസ്എന്‍ഡിപി അഭിപ്രായം പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൊച്ചി പൊന്നുരുന്നിയില്‍ എസ്എന്‍ഡിപി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്