പൂക്കളും ഇലകളുംകൊണ്ട് അലങ്കരിച്ചെത്തുന്ന വാഹനങ്ങള്‍ ശബരിമല കയറണ്ട; കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ അലങ്കരിച്ച വാഹനങ്ങളിലെത്തേണ്ടെന്ന് കേരള ഹൈക്കോടതി. തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പൂക്കളും ഇലകളുംകൊണ്ട് അലങ്കരിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി അറിയിച്ചു. പൂക്കളും ഇലകളുംകൊണ്ട് അലങ്കരിച്ചെത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അലങ്കരിച്ചെത്തുന്ന വാഹനങ്ങള്‍ മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്കെതിരാണെന്നും കോടതി വ്യക്തമാക്കി.

അതേ സമയം ശബരിമല മാളികപ്പുറം എന്നിവിടങ്ങളിലേക്ക് പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു. മൂവാറ്റുപുഴ ഏനാനല്ലൂര്‍ സ്വദേശി പിഎന്‍ മഹേഷാണ് ശബരിമല മേല്‍ശാന്തി. നിലവില്‍ മഹേഷ് തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ്. 17 പേരുണ്ടായിരുന്ന പട്ടികയില്‍ നിന്നാണ് മഹേഷ് നടുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടത്.

പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തിയ വൈദേഹ് എം വര്‍മ്മ എന്ന കുട്ടിയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുത്തത്. തൃശൂര്‍ തൊഴിയൂര്‍ വടക്കേക്കാട്ട് പൂക്കാട്ട് മനയിലെ പിജി മുരളിയെ മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. ഏഴാമത്തെ നറുക്കിലൂടെയാണ് മുരളി മേല്‍ശാന്തിയായത്. മാളികപ്പുറം ക്ഷേത്രത്തില്‍ 12 പേരായിരുന്നു അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്.

പന്തളം കൊട്ടാരത്തില്‍ നിന്നെത്തിയ നിരുപമ ജി വര്‍മ്മയാണ് മാളികപ്പുറം ക്ഷേത്രത്തിലെ നറുക്കെടുത്തത്. മണ്ഡലകാല തീര്‍ത്ഥാടന കാലത്ത് പുതിയ മേല്‍ശാന്തിമാരാകും പൂജകള്‍ നടത്തുക. വൃശ്ചികം ഒന്ന് മുതല്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള മേല്‍ശാന്തിയെയാണ് നറുക്കെടുത്തത്.
തുലാമാസ പൂജയ്ക്കായി ക്ഷേത്രനട ഇന്നലെ തുറന്നു. ഇന്ന് മുതല്‍ ഒക്ടോബര്‍ 22 വരെ വിശേഷാല്‍ പൂജകള്‍ ഉണ്ടാകും.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം