'താണജാതിക്കാരനായ മധു, മാര്‍ക്‌സിസം ലെനിനിസം പഠിച്ചു, അത് പഠിക്കാത്ത ഉയര്‍ന്ന ജാതിക്കാരിയായ വീണ എം.എല്‍.എയായി'; വീണ ജോര്‍ജ് എം.എല്‍.എക്കെതിരെ സഹപാഠി

വീണ ജോര്‍ജ് എം.എല്‍.എക്കെതിരെ വിമര്‍ശനവുമായി സഹപാഠി രംഗത്ത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ സഹപാഠി ജയന്ത് മാമനാണ് എം.എല്‍.എക്കെതിരെ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്.

എസ്.എഫ്.ഐ സജീവപ്രവര്‍ത്തകനും സഹപാഠിയുമായ മധു എന്ന സുഹൃത്തിനെയു വീണയെയും താരതമ്യം ചെയ്തുകൊണ്ടാണ് ജയന്ത് കുറിപ്പെഴുതിയത്.

“മധു വളരെ താണ ജാതിയില്‍ ജനിച്ചതാണ്. ഇപ്പോഴും പാര്‍ട്ടിക്കു വേണ്ടി പോസ്റ്റര്‍ ഒട്ടിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. പാര്‍ട്ടി ഇടപെട്ട് സഹകരണ ബാങ്കില്‍ പീയൂണ്‍ ആയി ജോലി വാങ്ങി കൊടുത്തു. താണജാതിക്കാരനായ മധു മാര്‍ക്‌സിസം ലെനിനിസം പഠിച്ചു. സമരമുഖങ്ങളില്‍ അടിയും തല്ലും വാങ്ങി. സഹകരണ ബാങ്കില്‍ പീയൂണ്‍ ആയി. സമ്പന്നയും ഉയര്‍ന്ന ജാതിക്കാരിയുമായി വീണ മാര്‍ക്‌സിസം ലെനിനിസം പഠിച്ചില്ല. സമരത്തിനും പോയില്ല. സി.പി.ഐ.എം എം.എല്‍.എ ആയി”- ജയന്ത് മാമന്‍ കുറിച്ചു

ഫെയ്‌സ്ബുക്ക് കുറിപ്പ്

വീണാ ജോര്‍ജ് MLA ഒരു രാഷ്ട്രീയ പഠനം……

വീണാ ജോര്‍ജ് MLA യും ഞാനും പഠിച്ചത് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ആണ്. Asianet News ലെ വിനു വി. ജോണും ഉണ്ടായിരുന്നു. വീണയുടെ അമ്മ കോളജിലെ അദ്ധ്യാപിക ആയിരുന്നു. വീണയും കുടുംബവും കോണ്‍ഗ്രസ് അനുഭാവികള്‍ ആയിരുന്നു. വീണ KSU വിന്റെ സമരങ്ങളില്‍ പോലും പങ്കെടുത്തതായി അറിയില്ല. അന്ന് ഞാന്‍ SFI യിലാണ് പ്രവര്‍ത്തിക്കുന്നത്.

ഞാന്‍ അടൂര്‍ ആനന്ദപ്പള്ളി വാര്‍ഡിലെ DYFI യൂണിറ്റ് സെക്രട്ടറിയാണ്. എന്റെ സുഹൃത്ത് മധു അന്ന് അടൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍ DYFI മെംബര്‍ ആണ്. മധുവും അതേ കോളെജില്‍ എന്റെ ഒരു വര്‍ഷം സീനിയറായി പഠിക്കുന്നു. SFI യുടെ ഒരു സമരവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ കോളേജിന്റെ office അടിച്ചു തകര്‍ത്തു. ഞാനും മധുവുമടക്കം 16 പേര്‍ ജയിലിലായി. ഞങ്ങള്‍ ജയിലില്‍ ആയപ്പൊള്‍ വീണ മോള്‍ ക്ലാസ്സില്‍ ഇരുന്ന് നല്ലവണ്ണം പഠിക്കുകയായിരുന്നു.

പഠനത്തിന് ഇടയ്ക്കുതന്നെ പാര്‍ട്ടി വെറും ഉടായിപ്പ് ആണന്നു മനസ്സിലാക്കി ഞാന്‍ രാജി വെച്ചു. വലിയ സമ്മര്‍ദ്ദം ഉണ്ടായെങ്കിലും ഞാന്‍ പാര്‍ട്ടിയില്‍ തിരിച്ചു ചെന്നില്ല. പാര്‍ട്ടിക്ക് എന്നില്‍ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. എന്റെ മനഃസാക്ഷി പാര്‍ട്ടി രീതികളോട് പൊരുത്തപ്പെടാത്തതു കൊണ്ട് ഒരിക്കലും ഞാന്‍ പാര്‍ട്ടി പരുപാടികളില്‍ പങ്കെടുത്തില്ല.

കോണ്‍ഗ്രസ്സുകാരിയായ വീണയെ കോണ്‍ഗ്രസ്സുകാരനായ ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി ജോര്‍ജ് വിവാഹം കഴിച്ചു. ഓര്‍ത്തഡോക്‌സ് സഭയുടെ നോമിനി ആയി വീണ CPM- MLA ആയി. പിണറായിയുടെ Good Book ല്‍ ഉണ്ടായതു കൊണ്ട് ഇനിയും മന്ത്രി ആകും. വലിയ സ്ഥാനങ്ങള്‍ കിട്ടും.

മധു വളരെ താണ ജാതിയില്‍ ജനിച്ചതാണ്. ഇപ്പോഴും പാര്‍ട്ടിക്കു വേണ്ടി പോസ്റ്റര്‍ ഒട്ടിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. പാര്‍ട്ടി ഇടപെട്ട് സഹകരണ ബാങ്കില്‍ പീയൂണ്‍ (peon) ആയി ജോലി വാങ്ങി കൊടുത്തു. താണജാതിക്കാരനായ മധു മാര്‍ക്‌സിസം ലെനിനിസം പഠിച്ചു. സമര മുഖങ്ങളില്‍ അടിയും തല്ലും വാങ്ങി. സഹകരണ ബാങ്കില്‍ പീയൂണ്‍ ആയി. സമ്പന്നയും ഉയര്‍ന്ന ജാതിക്കാരിയുമായി വീണ മാര്‍ക്‌സിസം ലെനിനിസം പഠിച്ചില്ല. സമരത്തിനും പോയില്ല. CPM – MLA ആയി …

ഇതു താനടാ പാര്‍ട്ടി…..

Latest Stories

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന