'വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് അഴിമതിയാണെന്ന് പറഞ്ഞ വിഡി സതീശൻ, ഇന്ന് മുഖ്യമന്ത്രി കസേരയിലിരുന്ന് അതേ അഴിമതിക്ക് ചുക്കാൻ പിടിക്കുന്നു'; വിമർശിച്ച് ദേശാഭിമാനി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയിൽ സർക്കാരിനെതിരെ വിമർശനവുമായി സിപിഐഎം മുഖപത്രം ദേശാഭിമാനി. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് അഴിമതിയാണെന്ന് പറഞ്ഞ വിഡി സതീശൻ ഇന്ന് മുഖ്യമന്ത്രി കസേരയിലിരുന്ന് അതേ അഴിമതിക്ക് ചുക്കാൻ പിടിക്കുന്നുവെന്ന് എഡിറ്റോറിയലിൽ വിമർശനം. തീരുമാനം യുഡിഎഫിന് വിട്ട മുഖ്യമന്ത്രിയുടെ നടപടി ജനങ്ങളെ വിഡ്ഢികളാക്കാനെന്നും എഡിറ്റോറിയലിൽ പറയുന്നു.

മദ്യലോബിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവെന്ന് ദേശാഭിമാനി എഡിറ്റോറിയലിൽ വിമർശനം. മുസ്‍ലിം ലീഗ് അഴിമതിക്ക് കുടപിടിക്കുന്നെന്നും ആരോപണം. ഘടകകക്ഷികളിൽ നിന്നുപോലും എതിർപ്പുണ്ടായിട്ട് മുഖ്യമന്ത്രി തീരുമാനം പിൻവലിക്കാൻ തയാറായിട്ടില്ല. സർക്കാരിന്റെ യഥാർഥ അജൻഡകളിലേക്കാണ് സർക്കാർ നടപടി വിരൽ ചൂണ്ടുന്നതെന്ന് ദേശാഭിമാനി എഡിറ്റോറിയലിൽ പറയുന്നു. ഭരണത്തിന്റെ ആദ്യ നാളുകളിൽതന്നെ അഴിമതിയുടെ കറപുരണ്ട ഒരു തീരുമാനത്തിലേക്ക് സർക്കാർ എടുത്തുചാടിയത് മദ്യലോബിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്ന് വിമർശനം.

എക്‌സൈസ് മന്ത്രി പോലും അറിയാത്ത ബജറ്റ് പ്രസംഗത്തിലൂടെ മദ്യ ലോബികൾക്ക് കോടികളുടെ ലാഭം കൊയ്യാനുള്ള വഴിയൊരുക്കലാണെന്നും ആരോപണം. വിഡി സതീശന്റെ മംഗളൂരു യാത്ര ഈ സാഹചര്യത്തിൽ അതീവ ഗൗരവത്തിൽ കാണേണ്ടതാണെന്ന് ദേശാഭിമാനി പറയുന്നു. ജനവഞ്ചനക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അഴിമതിയുടെ വീര്യം തിരിച്ചറിയാൻ ഇനിയുമെന്ത് തെളിവാണെ് കേരളത്തിന് വേണ്ടതെന്നും ദേശാഭിമാനി എഡിറ്റോറിയലിൽ പറയുന്നു.

Latest Stories

ചോദ്യം ചെയ്യൽ രണ്ടാം തവണ; എക്സാ ലോജിക്-സിഎംആർഎൽ മാസപ്പടി കേസിൽ വീണ ടി വീണ്ടും ഇ ഡി ഓഫീസിൽ ഹാജരായി

'വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതി തയ്യാറാക്കിയത് ആക്രമണത്തിന് ഒരാഴ്ച മുൻപ്, ലൊക്കേഷൻ കണ്ടെത്തിയത് ട്രെക്കിങ് മൊബൈൽ ആപ്പ് വഴി'; പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ കുറ്റപത്രം

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല; വിശദമായി ചർച്ച നടത്താൻ യുഡിഎഫ്

കൗൺസിലർ ആർ സുഗതന് തിരിച്ചടി; കാപ്പാ കേസ് ചുമത്തിയത് സർക്കാർ അംഗീകരിച്ചു

പാക് താരത്തിന്റെ ഭർത്താവ് സ്വന്തം മുറിയിൽ; ഇറക്കിവിട്ട് ക്യാപ്റ്റൻ സന; സംഭവം വിവാദത്തിലേക്ക്

സ്‌കൂൾ വിദ്യാർത്ഥിയുടെ വാട്ടർബോട്ടിലിൽ വാറ്റ് ചാരായം; കോഴിക്കോട് രണ്ട് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ വമ്പൻ കുതിപ്പുമായി ഗില്ലും കിഷനും; ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്നും ഇന്ത്യൻ കരുത്തന്മാർ

ലോകകപ്പിൽ രോഹിതും കോഹ്‌ലിയും ടീമിൽ ഉണ്ടാകണം, ബിസിസിഐ അവരെ തഴയരുത്, അത് ആപത്താണ്: രവിചന്ദ്രൻ അശ്വിൻ

'യുഡിഎഫ് വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല'; വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ അടിച്ച് സർക്കാർ

നിർമാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തർക്കം; ദിലീപ് നായകനാകുന്ന 'നീക്കം' സിനിമയുടെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി