കെഎസ്‌യു പ്രവര്‍ത്തകര്‍ മന്ത്രി വീണാ ജോര്‍ജിന്റെ അടുത്തുപോലും എത്തിയില്ല, മന്ത്രിയാണ് ആക്രോശിച്ച് പ്രവര്‍ത്തകരുടെ നേരെ എത്തിയതെന്ന് വി ഡി സതീശന്‍; പുറത്തുവന്ന ദൃശ്യങ്ങള്‍ നോക്കൂ

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെ.എസ്.യു. പ്രവര്‍ത്തകര്‍ അക്രമിച്ചുവെന്നവാദം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയതില്‍ പ്രവര്‍ത്തകര്‍ മന്ത്രിയുടെ അടുത്ത് പോലും എത്തിയില്ലെന്നാണ് ബോധ്യമായതെന്നും ഇത് വാര്‍ത്താ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യത്തില്‍ വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

മൂന്നോ നാലോ കെ.എസ്.യു പ്രവര്‍ത്തകര്‍ മാത്രമായിരുന്നു പ്രതിഷേധത്തിനെത്തിയത്. 35ഓളം പോലീസുകാര്‍ ഉണ്ടായിരുന്നു. മന്ത്രിയാണ് ആക്രോശിച്ച് പ്രവര്‍ത്തകരുടെ നേരെ എത്തിയത്. അതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിക്കും. വിഷയം പാര്‍ട്ടി കൃത്യമായി പരിശോധിക്കുമെന്നും കെ.എസ്.യു. പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെഎസ്യു പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനത്തിനിടെയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റത്. മന്ത്രി കണ്ണൂര്‍ ജില്ലാ ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചു. കണ്ണൂരിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. കെഎസ്യു പ്രവര്‍ത്തകര്‍ മന്ത്രി ആക്രമിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനടക്കമുള്ള നേതാക്കളും ആരോപിച്ചു. എന്നാല്‍ മന്ത്രിക്കുനേരെ കൈയേറ്റം നടന്നിട്ടില്ലെന്നാണ് കെഎസ്യുവിന്റെ വാദം. സംഭവത്തില്‍ സംസ്ഥാനത്തെങ്ങും സിപിഎം വലിയ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടു

Latest Stories

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തി അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ഥികള്‍

വനിതാ സംവരണ വിഷയത്തിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ല; സ്വന്തം സ്ഥാനം നഷ്ടപ്പെടുമോയെന്ന ഭയമാണ് എല്ലാവർക്കും : ലോക്‌സഭയിൽ പ്രധാനമന്ത്രി

എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം, ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25ന്; എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 16 മുതൽ മെയ്‌ രണ്ടു വരെ

കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തില്‍ സംശയമുണ്ടെന്ന് ഗൗരവ് ഗൊഗോയ്; 'വനിത സംവരണ ബില്ലിനൊപ്പം മണ്ഡല പുനര്‍നിര്‍ണയത്തെ കേന്ദ്രം ആയുധമായി ഉപയോഗിക്കുന്നു, ഇതിലൂടെ വനിതാ സംവരണ ബില്ലിനെ തകര്‍ക്കുകയാണ് ചെയ്യുന്നത്'

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം; മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ; ഇരുവരുടെയും മൊഴി രേഖപ്പെടുത്തും

ലഷ്‌കറെ തൊയിബ സ്ഥാപക അംഗമായ ഭീകരന്‍ ആമിര്‍ ഹംസയ്ക്ക് പാകിസ്ഥാനില്‍ വെടിയേറ്റു; നില അതീവ ഗുരുതരം, ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല

ആദ്യം വോട്ട് എണ്ണണം, യുഡിഎഫ് ജയിക്കണം; ബാക്കി ഹൈക്കമാൻഡ് ആണ് തീരുമാനിക്കേണ്ടത് : രമേശ് ചെന്നിത്തല

കേരളത്തില്‍ യുഡിഎഫ് തരംഗം, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് സണ്ണി ജോസഫ്; 'ഫലം വന്ന ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും, ചേരി തിരിഞ്ഞുള്ള പോര് നിര്‍ത്തണം'

വനിതാ സംവരണ ബില്‍ അവതരിപ്പിക്കാന്‍ വോട്ടെടുപ്പില്‍ അനുമതി, 131ാം ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിക്കാനും അനുമതി; ഇപ്പോള്‍ കേന്ദ്രം നടത്തുന്നത് ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷം

കേരളം പൊള്ളുന്ന ചൂടിൽ തന്നെ! 12 ജില്ലകളിൽ മുന്നറിയിപ്പ്