'വി ഡി സതീശനും, കെ സി വേണുഗോപാലും എനിക്ക് ഒരുപോലെ, ഹൈക്കമാൻഡ് തീരുമാനത്തിൽ തൃപ്തൻ'; കെ സുധാകരൻ

മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ഹൈക്കമാൻഡിന്റെ തീരുമാനത്തിൽ തൃപ്തനെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമാണ് ഇത്തരത്തിൽ തീരുമാനമെടുക്കാൻ സാധിക്കുക എന്നും എന്നും പാർട്ടിക്കൊപ്പം ഉണ്ടാകുമെന്നും കെ സുധാകരൻ പറഞ്ഞു. ലീഗ് ഒരുതരത്തിലും സമ്മർദ്ദം ഉണ്ടാക്കിയിട്ടില്ലെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

ഗ്രൂപ്പ് നോക്കിയിട്ടല്ല കോൺഗ്രസ് പാർട്ടി മുന്നോട്ട് പോകുന്നത്, എല്ലാവരും ഉത്തരവാദിത്വപ്പെട്ട ആളുകളാണ് കെ സുധാകരൻ പ്രതികരിച്ചു. എന്തൊക്കെ ഘടകങ്ങൾ ഉണ്ടെങ്കിലും അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണ്. വി ഡി സതീശനും, കെ സി വേണുഗോപാലും തനിക്ക് ഒരുപോലെയാണ്. യോജിച്ചുകൊണ്ടുള്ള ഏത് തീരുമാനവും പാർട്ടിക്ക് നല്ലതാണ് എന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

Latest Stories

'കേരളത്തിന്റെ,കോൺഗ്രസ്സിന്റെ,യുഡിഎഫിന്റെ മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ'; ഷാഫി പറമ്പിൽ

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

'അത്രയധികം മാനസികമായും സാമ്പത്തികമായും ഞാൻ തളർന്നു പോയിരുന്നു, കൗൺസിലിംഗിനും തെറാപ്പിക്കും ഒക്കെ പോയിട്ടാണ് തിരിച്ചു വന്നത്'; ഗ്ലാമി ഗംഗ

'വർഗീയത അതിൻ്റെ രൂക്ഷതയിൽ എത്താനുള്ള മാർഗം തുറന്നു, ലീഗിന് ആഗ്രഹങ്ങൾ പറയാം... നിലപാട് പറയാനുള്ള യോഗ്യതയില്ല'; വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ വിമർശനവുമായി ജി സുകുമാരൻ നായർ

നീറ്റ് പരീക്ഷ പൂര്‍ണമായും നിർത്തലാക്കണം, നീറ്റിന് പകരം പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കി സീറ്റ് നൽകണം : കേന്ദ്രത്തിനോട് വിജയ്

'ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എം എൽ ഏമാരും, എസ്എൻഡിപിയും, എൻഎസ്എസ്സും'; വിമർശിച്ച് പിസി ജോർജ്

പടനയിച്ച് ജനനായകനായ സിഎം വി.ഡി ; ജനമനമറിഞ്ഞ് പതിറ്റാണ്ട് നീണ്ട സതീശന്റെ പോരാട്ടം

രമേശ് ചെന്നിത്തല നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കുമോ ഇല്ലയോ എന്നതില്‍ തനിക്ക് ഒരു വിവരവുമില്ലെന്ന് ദീപാദാസ് മുന്‍ഷി; 'പാര്‍ട്ടി തീരുമാനത്തിനൊപ്പം മുഴുവന്‍ എംഎല്‍എമാരും നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു'

'വികസനത്തിന്റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാനാവട്ടെ, വി ഡി സതീശന്‌ ആശംസകൾ'; മോഹൻലാൽ

'വിഡി സതീശന് അഭിന്ദനങ്ങൾ, ഹൈക്കമാന്റിന്റെ തീരുമാനം സ്വാഗതാർഹം'; സാദിഖലി ശിഹാബ് തങ്ങൾ