ഓണക്കിറ്റിൽ ഗുരുതര അഴിമതി; കിറ്റിലേക്ക് വാങ്ങിയ ഏലം നിലവാരം കുറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ്

ഓണക്കിറ്റിൽ ഏലക്ക വാങ്ങിയതിൽ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഓണക്കിറ്റിലേക്ക് വാങ്ങിയ ഏലം നിലവാരം കുറഞ്ഞത്. കൃഷിക്കാരിൽ നിന്ന് ഏലം നേരിട്ട് സംഭരിക്കാതെ ഇടനിലക്കാരിൽ നിന്ന് വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നാണ് സതീശൻ ആരോപിക്കുന്നത്.  തമിഴ്നാട്ടിലെ ഇടനിലക്കാരൻ ആണ് ഇതിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

ഓണക്കിറ്റിലെ ഏലക്ക വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് പി.ടി. തോമസ് എം.എൽ.എ. നേരത്തെ രംഗത്തെത്തിയിരുന്നു. ഓണകിറ്റിൽ ഏലക്ക വാങ്ങിയതിൽ 8 കോടി രൂപയുടെ അഴിമതിയുണ്ടെന്നാണ് പി.ടി. തോമസ് ഉന്നയിച്ച ആരോപണം. കൃഷിക്കാരിൽ നിന്ന് ഏലം നേരിട്ട് സംഭരിക്കാതെ ഇടനിലക്കാരിൽ നിന്ന് വാങ്ങിയതിൽ ക്രമക്കേടെന്നും അദ്ദേഹം പറഞ്ഞു.
15 ഭക്ഷ്യ വിഭവങ്ങളാണ് ഭക്ഷ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്ന സൗജന്യ ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ പതിനാല് സാധനങ്ങളും ഉൾപ്പെടുത്തി കിറ്റുകൾ തയ്യാറാക്കി വച്ചിട്ടുണ്ടെങ്കിലും ഏലക്ക ലഭിക്കാത്തതിനാൽ കിറ്റ് വിതരണം ചെയ്യാൻ സാധ്യമല്ല എന്നാണ് റേഷൻ കടകളിൽ നിന്നും ലഭിച്ച മറുപടി.

സംസ്ഥാനത്തെ എല്ലാ കാർഡ് ഉടമകൾക്കും റേഷൻ കടകൾ വഴിയാണ് ഓണക്കിറ്റ് നൽകുന്നത്. 86 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കും ഇത്തവണ ഓണത്തിന് മുൻപായി ഓണക്കിറ്റ് ലഭ്യമാക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. മൊത്തം 420.50 കോടി രൂപയോളമാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. ജൂലൈ അവസാനത്തോടെ ആരംഭിച്ച കിറ്റ് വിതരണം ആഗസ്ത് 18 ന് മുൻപായി പൂർത്തിയാക്കാനായിരുന്നു സർക്കാർ പദ്ധതി.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം