വിജയിയുടെ 'വാരിസ്' കാണണം; കടം വാങ്ങിയ 300 രൂപ അച്ഛന്‍ തിരിച്ചു തന്നില്ല; പരാതിയുമായി മകന്‍ പൊലീസ് സ്‌റ്റേഷനില്‍; സംഭവം കേരളത്തില്‍

വിജയിയുടെ പൊങ്കല്‍ റിലീസ് ചിത്രമായ ‘വാരിസ്’ കാണാന്‍ അച്ഛന്‍ കടം വാങ്ങിയ 300 രൂപ തിരികെ കിട്ടാന്‍ സഹായിക്കണമെന്ന അപേക്ഷയുമായി വിദ്യര്‍ത്ഥി പൊലീസ് സ്‌റ്റേഷനില്‍. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. ഇന്നലെയാണ് 9ാം ക്ലാസ് വിദ്യാര്‍ഥി പൊലീസ് സ്റ്റേഷനിലെത്തി പിതാവിനെതിരെ പരാതി പറഞ്ഞത്. തനിക്ക് ഉടന്‍ പണം കിട്ടണം. വിജയിന്റെ സിനിമയ്ക്കു ടിക്കറ്റെടുക്കാനാണ് പണമെന്നും അദേഹം പറഞ്ഞു.

മുത്തശ്ശി നല്‍കിയ പോക്കറ്റ് മണി അച്ഛന്‍ കടമായി വാങ്ങി. ചോദിച്ചിട്ടും തിരിച്ചുകൊടുത്തില്ല. പൊലീസ് ഇടപെട്ടാല്‍ കിട്ടുമെന്നു കൂട്ടുകാര്‍ പറഞ്ഞതറിഞ്ഞ് സ്റ്റേഷനില്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥി. നെടുങ്കണ്ടം സ്റ്റേഷനിലെ ഫ്രണ്ട് ഓഫിസില്‍ എത്തിയാണ് കുട്ടി പരാതി പറഞ്ഞു. വിവരമറിഞ്ഞ് നെടുങ്കണ്ടം എസ്എച്ച്ഒ ബി.എസ്.ബിനു വിദ്യാര്‍ത്ഥിയുമായി സംസാരിച്ചു. എന്നാല്‍, അച്ഛന്‍ പാവമാണ്, സ്റ്റേഷനിലേക്കു വിളിക്കേണ്ട.

എങ്ങനെയെങ്കിലും പൈസ വാങ്ങിത്തന്നാല്‍ മതിയെന്ന് കുട്ടി പറയുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിയുടെ പിതാവിനെ പൊലീസ് ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. ഇന്നു രാവിലെ പ്രശ്‌നം പരിഹരിക്കാമെന്നു വാഗ്ദാനം ചെയ്ത് കുട്ടിയെ പൊലീസ് വീട്ടിലേക്കു തിരിച്ചയച്ചു. ഇന്നു കുട്ടിയുടെ പിതാവുമായി സംസാരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Latest Stories

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്

IPL 2024: നായകസ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം എന്ത്?, പ്രതികരിച്ച് രോഹിത്

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി