വാഗമണിലെ റിസോർട്ടില്‍ നിശാപാർട്ടിയ്ക്കിടെ റെയ്ഡ്: ലഹരിവസ്തുക്കള്‍ പിടികൂടി, സ്ത്രീകളടക്കം അറുപതോളം പേർ കസ്റ്റഡിയില്‍ 

ഇടുക്കി വാഗമണിൽ സ്വകാര്യ റിസോർട്ടിൽ നിശാപാർട്ടിയ്ക്കിടെ പൊലീസ് റെയ്ഡ്. എൽഎസ്ഡി അടക്കമുള്ള ലഹരിമരുന്നുകൾ പിടിച്ചെടുത്തു. നിശാപാർട്ടിക്കായി എത്തിച്ചതായിരുന്നു ലഹരിവസ്തുക്കൾ. നിശാ പാർട്ടിയിൽ പങ്കെടുത്ത അറുപതോളം പേർ പൊലീസ് കസ്റ്റഡിയിലാണ്.

വാഗമൺ വട്ടപ്പത്താലിലെ ക്ലിഫ് ഇൻ റിസോർട്ടിൽ ആയിരുന്നു നിശാ പാർട്ടി. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പലീസ് സംഘമാണ് റിസോർട്ടിൽ റെയിഡ് നടത്തിയത്. പരിശോധനയിൽ എൽ എസ് ഡി, സ്റ്റാമ്പ്‌, ഹെറോയിന്‍, ഗം, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു.

ഇരുപത്തിയഞ്ചോളം സ്ത്രീകൾ ഉൾപ്പെടെ അറുപത് പേരടങ്ങുന്ന സംഘമാണ് നിശാപാർട്ടിക്ക് എത്തിയത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് ആറ് മണിക്ക് തുടങ്ങിയ റെയിഡ് രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. പിടിയിലായവരുടെ പേര് വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് സംഘം നിശാപാര്‍ട്ടിയിലേക്ക് ആളുകളെ ക്ഷണിച്ചതെന്ന് പൊലീസ് പറഞ്ഞു. ലഹരി മരുന്ന് എവിടെ നിന്ന് എത്തി എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും പൊലീസ് സൂചിപ്പിച്ചു.

Latest Stories

അവന്‍ ഒരു വലിയ പാഠമാണ്, ലോകം അവസാനിച്ചു എന്ന് തോന്നിന്നിടത്തുനിന്നും പുതിയൊരു ലോകം നമുക്ക് വെട്ടിപ്പിടിക്കാം എന്നതിന്‍റെ അടയാളം

നവവധുവിന് ആക്രമണം നേരിട്ട സംഭവം; രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സ്‌കൂളില്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രി; 25ന് സ്‌കൂളുകളില്‍ ശുചീകരണ ദിനം; പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം എളമക്കരയില്‍

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍