രാജ്യസുരക്ഷയെ ബാധിക്കും; ചാനലിലേക്ക് അനധികൃതമായി പണമെത്തി; റിപ്പോര്‍ട്ടറിന്റെ ഓഹരി കൈമാറ്റം തടഞ്ഞ് ആഭ്യന്തരമന്ത്രാലയം; എംവി നികേഷ് കുമാറിന് തിരിച്ചടി

പുതിയ നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ മുഖംമിനുക്കി എത്തിയ റിപ്പോര്‍ട്ടര്‍ ടിവിക്ക് തിരിച്ചടി. ചാനലിന്റെ ഓഹരി കൈമാറാനുള്ള നീക്കം ആഭ്യന്തര മന്ത്രാലയം തടഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിലേക്ക് അനധികൃമായി പണമെത്തിയെന്നാണ് ആഭ്യന്തരമന്ത്രാലയം പറയുന്നത്.

രാജ്യസുരക്ഷയെ ബാധിക്കുന്ന സംഭവമായതിനാലാണ് ഓഹരികൈമാറ്റം അനുവദിക്കാത്തത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഹരികള്‍ കൈവശം വെച്ചിരിക്കുന്ന എല്ലാവരുടെയും അക്കൗണ്ടുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ന്യൂസ് 18 കേരള റിപ്പോര്‍ട്ട് ചെയ്യുന്നു. ചാനല്‍ എംഡി എംവി നികേഷ് കുമാറിന്റെ അപേക്ഷ തള്ളിയാണ് ആഭ്യന്തരമന്ത്രാലം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ചാനല്‍ ഓഹരികള്‍ മുട്ടില്‍ കുടുംബത്തിലെ കെ.ജെ.ജോസ്, വി.വി.സാജു എന്നിവരുടെ പേരിലേക്ക് മാറ്റാനായാണ് നികേഷ് കുമാര്‍ അപേക്ഷ നല്‍ഷിയിരുന്നത്. എന്നാല്‍, നിരോധിത സംഘടനയില്‍ നിന്നും റിപ്പോര്‍ട്ടര്‍ കോടികള്‍ സ്വീകരിച്ചുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ തള്ളിയത്.

നേരത്തെ തന്നെ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമസ്ഥത സംബന്ധിച്ച് വിവിധ കോടതികളില്‍ കേസ് നടക്കുന്നുണ്ട്. ചാനലിന്റെ തുടക്കത്തില്‍ പണം മുടക്കില ലാലി ജോസഫാണ് നികേഷ് കുമാറിനെതിരെ വിവിധ കോടതികളില്‍ പരാതി നല്‍കിയത്.

നികേഷ് കുമാര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തി വ്യാജ രേഖകള്‍ ചമച്ചും, ഷെയര്‍ അലോട്മെന്റില്‍ തിരിമറി നടത്തിയും കൃത്രിമ പണമിടപാടുകള്‍ നടത്തിയും ഭൂരിപക്ഷം ഓഹരികള്‍ തട്ടിയെടുത്തുവെന്നുമാണ് ലാലി ഉന്നയിച്ചിരിക്കുന്ന പരാതി. ഇതില്‍ ലാലിയുടെ വാദങ്ങള്‍ അംഗീകരിച്ച് അന്തിമ വിധി വരാനിരിക്കെയാണ് തിടുക്കപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍ നികേഷ് കുമാര്‍ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ക്ക് കൈമാറിയത്.

ഓഹരി വിതരണം സംബന്ധിച്ചു നാഷണല്‍ കമ്പനി ലോ അപ്പേലറ്റ് ട്രിബൂണല്‍ ചെന്നൈ ബെഞ്ചില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെയുള്ള മകസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനിയില്‍ ഉണ്ടാക്കുയ നിയമ പ്രകാരം ചാനലില്‍ ഓഹരികള്‍ ഉള്ള ഏതെങ്കിലും വ്യക്തി ചാനലിന്റെ ഓഹരികള്‍ വാങ്ങാന്‍ തയാറായാല്‍ അവര്‍ക്കു മാത്രമെ വില്‍ക്കാവുവെന്ന നിബന്ധനയുണ്ട്. ആര്‍ക്കും വേണ്ടങ്കില്‍ മാത്രമെ പുറത്തുള്ള വ്യക്തികള്‍ക്കേ സംഘടനകള്‍ക്കേ കൈമാറാവൂ.

റിപ്പോര്‍ട്ടറിന്റെ എല്ലാ ഓഹരികളും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് നേരത്തെ തന്നെ ലാലി ജോസഫ് അറിയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി 2019 ലും 2023 ലും ലാലി രേഖമൂലം അപേക്ഷ നല്‍കിയിരുന്നു. ഇതു പരിഗണിക്കാതെയാണ് നികേഷ് കുമാര്‍ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ക്ക് ചാനല്‍ കൈമാറിയത്. ചാനലിലേക്ക് നിരോധിത സംഘടനയില്‍ നിന്നും പണം എത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നികേഷ് കുമാറിനെ അടുത്തിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.

നികേഷിന്റെ കൈയില്‍ നിന്നും വാങ്ങിയ ചാനലില്‍ കോടികള്‍ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ മുടക്കിയിരുന്നു. ഏഷ്യാനെറ്റ് അടക്കമുള്ള മുന്‍ നിരചാനലുകളില്‍ നിന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകരെയെല്ലാം റിപ്പോര്‍ട്ടറില്‍ എത്തിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തരമ മന്ത്രാലയം കര്‍ശന നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇതു ചാനലിനെയും മാധ്യമ പ്രവര്‍ത്തകരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി