അനധികൃത കൈയേറ്റം ഒഴിയണം; എസ്. രാജേന്ദ്രന് എതിരെ റവന്യു വകുപ്പിന്റെ നോട്ടീസ്

ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ റവന്യു വകുപ്പ്. രാജേന്ദ്രന്‍ കൈയേറിയ സ്ഥലത്ത് വേലികെട്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കണമെന്നാണ് റവന്യു വകുപ്പ് നിര്‍ദ്ദേശം. പ്രവൃത്തികള്‍ നിര്‍ത്തിവെയ്ക്കണമെന്നും ഒഴിഞ്ഞു കൊടുക്കണമെന്നുമാണ് ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ബുധനാഴ്ച ആിരുന്നു ഭൂമി കൈയേറ്റം സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നത്. എസ് രാജേന്ദ്രന്റെ കൈവശ്യമുള്ള ഇക്കാ നഗറിലെ നാല് സെന്റ് ഭൂമിയോട് ചേര്‍ന്ന സ്ഥലത്താണ് കൈയേറ്റ ശ്രമമുണ്ടായത്. എട്ട് സെന്റ് വരുന്ന ഭൂമിയില്‍ കോണ്‍ഗ്രീറ്റ് തൂണുകള്‍ സ്ഥാപിച്ച് വേലി കെട്ടുന്ന പ്രവൃത്തി നടക്കുന്നതിനിടെയാണ് റവന്യുവകുപ്പിന്റെ വിലക്ക്.

കൈയേറ്റം റവന്യു വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടതോടെ സ്ഥലം വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി സ്റ്റോപ് മെമ്മോ നല്‍കുകയായിരുന്നു. എംഎം മണിയുമായുള്ള അഭിപ്രായവ്യത്യാസം പാര്‍ട്ടി സമ്മേളനത്തില്‍ ചര്‍ച്ചയായിരുന്നു. ഇതിനിടെ പാര്‍ട്ടി വിട്ട് സിപിഐയിലെത്തുമെന്ന അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെയാണ് റവന്യു വകുപ്പ് രാജേന്ദ്രനെതിരെ നോട്ടീസ് നല്‍കിയത്.

Latest Stories

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി