യു പ്രതിഭ എംഎൽഎ ഓണാഘോഷത്തിൽ; വീഡിയോ വൈറലായതിന് പിന്നാലെ കായംകുളം യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി

കോൺഗ്രസ് ഓഫീസിൽ യൂത്ത് കോൺഗ്രസ് നടത്തിയ ഓണാഘോഷത്തിൽ സിപിഐഎം എംഎൽഎ യു പ്രതിഭയെ ക്ഷണിച്ചതിനെ ചൊല്ലി കായംകുളത്ത് യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. സിപിഐഎമ്മുമായുള്ള സംഘർഷത്തിന് പിന്നാലെ പ്രതിഭയെ ക്ഷണിച്ചതിലാണ് ഒരു വിഭാഗത്തിന് അതൃപ്തി. വിഷയത്തിൽ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ചേരിതിരിഞ്ഞ് പ്രവർത്തകരുടെ തർക്കം. ബ്ലോക്ക് കമ്മറ്റി പിരിച്ചുവിടണമെന്നാണ് ഇവരുടെ ആവശ്യം.

പ്രതിഭയെ പങ്കെടുപ്പിച്ചതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും കെസി വേണുഗോപാലിനും പരാതി നൽകിയിരുന്നു. പ്രതിഭ പരിപാടിയിൽ പങ്കെടുക്കുന്ന വീഡിയോ വൈറലായിരുന്നു. അടുത്തിടെ കോൺഗ്രസ് ഓഫീസിന് മുന്നിലിരുന്ന ഫ്‌ളക്‌സ് ബോർഡുകൾ തകർക്കുകയും പ്രവർത്തകരെ മർദിക്കുകയും ചെയ്ത സംഭവത്തിന് പിന്നിൽ സിപിഐഎമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതാണ് പ്രവർത്തകരെ ചൊടിപ്പിക്കുന്നത്.

അതേസമയം കമ്മറ്റി പിരിച്ചുവിടാൻ ശ്രമിക്കുന്നത് പ്രവർത്തകരുടെ കേസിനെ കുറിച്ച് പോലും തിരക്കാത്തവരെന്നാണ് മറ്റൊരു വിഭാഗത്തിൻ്റെ വിമർശനം. പാർട്ടി കേസിൽ പ്രതികളാകാനും അടികൊള്ളാനും തങ്ങൾ മാത്രമാണെന്നും പിരിച്ചുവിടണമെന്നത് ഇത്തിരി കൂടി പോയെന്നുമുള്ള വിമർശനം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഉയരുന്നുണ്ട്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ