പാലക്കാട് കല്ലേക്കാടിന് സമീപം ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. തമിഴ്നാട് സേലം സ്വദേശി അൻസീർ (19), ബന്ധു പാലക്കാട് മേപ്പറമ്പ് കുറിശ്ശാംകുളം സ്വദേശി ഹാഷിം (20) എന്നിവരാണ് മരിച്ചത്.
ഒഴുക്കിൽപ്പെട്ട അൻസീലിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഹാഷിമും മുങ്ങിമരിക്കുകയായിരുന്നു. യുവാക്കൾ പുഴയിൽ വീണെന്ന് അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് ഇവരെ കരക്കെത്തിച്ചത്.
ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓണംപ്രാമണിച്ച് കല്ലേക്കാട്ടെ ബന്ധുവീട്ടിലെത്തിയതായിരുന്നു അൻഷീർ.