കൊച്ചിയില്‍ വീണ്ടും ട്രാന്‍സ്‌ജെന്‍ഡര്‍ ആത്മഹത്യ; ഫോണ്‍ തല്ലിപ്പൊട്ടിച്ച നിലയില്‍

കൊച്ചിയില്‍ വീണ്ടും ട്രാന്‍സ്‌ജെന്‍ഡര്‍ ആത്മഹത്യ. കൊല്ലം സ്വദേശിനിയായ ശ്രദ്ധയെയാണ് എറണാകുളം പോണേക്കരയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുകൊടുക്കും.

മൂന്നു ട്രാന്‍സ്‌ജെന്‍ഡേഴ്‌സാണ് പോണേക്കരയില്‍ വീട്ടില്‍ താമസിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ സുഹൃത്തുക്കള്‍ പുറത്തു പോകുകയായിരുന്നു. തിരിച്ചെത്തിയപ്പോള്‍ വാതിലുകള്‍ അടച്ച നിലയില്‍ കാണുകയും, പിന്നീട് ജനല്‍ തുറന്നു നോക്കിയപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയും ചെയ്തത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം സുഹൃത്തുക്കള്‍ കണ്ടത്.

വീട്ടില്‍ പോകണമെന്നടക്കം പറഞ്ഞിരുന്നെന്നും, ഫോണ്‍ തല്ലിപ്പൊട്ടിച്ച നിലയിലാണെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റിന്റെ മരുന്നു കഴിക്കുന്നതുമായി ബന്ധപ്പെട്ട് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ശ്രദ്ധയെന്നും സുഹൃത്തുക്കള്‍ പറയുന്നു. മൂന്നു വര്‍ഷത്തോളമായി ശ്രദ്ധ കൊച്ചിയിലെത്തിയിട്ട്. ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് നടത്തി വരികയായിരുന്നു. എളമക്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി