ഏറണാകുളം-കോട്ടയം റൂട്ടില്‍ ഏഴ് ദിവസം ഗതാഗത നിയന്ത്രണം; ആറ് പാസഞ്ചറുകള്‍ റദ്ദാക്കി്യ എക്‌സ്പ്രസ് ട്രെയിനുകള്‍ മണിക്കൂറുകള്‍ പിടിച്ചിടും

കുറുപ്പുന്തറ-ഏറ്റുമാനൂര്‍ ഇരട്ടപ്പാത കമ്മീഷന്‍ ചെയ്യുന്നതിന് മുന്നോടിയായുള്ള സിഗ്‌നലിംഗ് ജോലികള്‍ക്കായി കോട്ടയം റൂട്ടില്‍ ഏഴ് ദിവസം ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. 25 മുതല്‍ 31 വരെ ആറ് പാസഞ്ചറുകളാണ് റദ്ദാക്കിയത്. 56387 എറണാകുളം കായംകുളം പാസഞ്ചര്‍, 56388 കായംകുളം എറണാകുളം പാസഞ്ചര്‍, 66300 കൊല്ലം എറണാകുളം മെമു, 66301 എറണാകുളം കൊല്ലം മെമു, 66307 എറണാകുളം കൊല്ലം മെമു, 66308 കൊല്ലം എറണാകുളം മെമു.

27 മുതല്‍ 31 വരെ ആലപ്പുഴ വഴിയുള്ള അഞ്ച് പാസഞ്ചറുകളും റദ്ദാക്കിയിട്ടുണ്ട്. 56380 കായംകുളം എറണാകുളം പാസഞ്ചര്‍, 56381 എറണാകുളം കായംകുളം പാസഞ്ചര്‍, 56382 കായംകുളം എറണാകുളം പാസഞ്ചര്‍, 66302 കൊല്ലം എറണാകുളം മെമു, 66303 എറണാകുളം കൊല്ലം മെമു എന്നിവയാണ് റദ്ദാക്കിയത്.

കന്യാകുമാരി മുംബൈ സിഎസ്ടി ജയന്തി എക്സ്പ്രസ്, ഹൈദരാബാദ് തിരുവനന്തപുരം ശബരി എക്സ്പ്രസ് എന്നിവ 27 മുതല്‍ 31 വരെയും കോര്‍ബ തിരുവനന്തപുരം എക്സ്പ്രസ് 25, 29 തിയതികളിലും ആലപ്പുഴ വഴി സര്‍വീസ് നടത്തും. നാഗര്‍കോവില്‍ മംഗളുരു പരശുറാം, തിരുവനന്തപുരം ഹൈദരാബാദ് ശബരി, കൊച്ചുവേളി ലോകമാന്യതിലക് ഗരീബ്, തിരുവനന്തപുരം ന്യൂഡല്‍ഹി കേരള, ന്യൂഡല്‍ഹി തിരുവനന്തപുരം കേരള എക്സ്പ്രസ് എന്നിവ 31ന് ആലപ്പുഴ വഴിയും സര്‍വീസ് നടത്തും. എറണാകുളം ജംഗ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടാകും.

തിരുവനന്തപുരം ന്യൂഡല്‍ഹി കേരള എക്സ്പ്രസ് 25 മുതല്‍ 30 വരെ കോട്ടയം സ്റ്റേഷനില്‍ ഒരു മണിക്കൂറോളം പിടിച്ചിടും. 25 മുതല്‍ 31 വരെ മംഗളുരു നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് 50 മിനിട്ടും, 25,26 തിയതികളില്‍ ഹൈദരാബാദ് തിരുവനന്തപുരം ശബരി എക്സ്പ്രസ് ഒരു മണിക്കൂര്‍ കുറുപ്പുന്തറയിലും പിടിച്ചിടും. കുറുപ്പന്തറ-ഏറ്റുമാനൂര്‍ രണ്ടാം റെയില്‍പ്പാത 31ന് തുറക്കുമെന്നും റെയില്‍വേ അറിയിച്ചു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി