വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ? 'കരിക്ക് കുടിച്ചിട്ട് തൊണ്ണാന്‍ കൊണ്ട് എറിയുന്നവരെ തിരിച്ചറിയണം' എന്ന പരാമര്‍ശത്തിന് മറുപടിയുമായി സെന്‍കുമാര്‍

എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി ടി.പി സെന്‍കുമാര്‍. വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ?” എന്ന തലക്കെട്ടോടെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് വെള്ളാപ്പള്ളിക്കെതിരെ സെന്‍കുമാര്‍ വിമര്‍ശനം ഉന്നയിച്ചത്. “കരിക്ക് കുടിച്ചിട്ട് തൊണ്ണാന്‍ കൊണ്ട് എറിയുന്നവരെ തിരിച്ചറിയണം” എന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയുടെ വാര്‍ത്ത ഒപ്പം ചേര്‍ത്താണ് ടി.പി സെന്‍കുമാര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

​ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ?

1996 മുതലുള്ള വേദങ്ങളും
അനുബന്ധ കണക്കു വേദങ്ങളും ഓതുക.

ക്രൂരമായ , പിഴിഞ്ഞുള്ള വിദ്യാർത്ഥി പ്രവേശനം, ഓരോ പോസ്റ്റിംഗിനും എത്രയെന്നു ജോലിക്ക് ശ്രമിച്ച ഓരോ SNDP കാരനും അറിയാം. ശരാശരി 80 കോടി ഒരു വർഷം. 23വർഷങ്ങൾ. !!!
മൈക്രോ, ഇന്ന് എസ് എൻ ഡി പി
പിന്നോക്ക വിഭാഗം കമ്മീഷൻ കരിമ്പട്ടികയിൽ അല്ലേ. ??
ഗുരുദേവന് നേരെ എതിർ പോകരുതായിരുന്നു.

“അവനവാത്മ സുഖത്തിനാചരിക്കുന്നവ
അപരന് സുഖത്തിനു വരേണം. “
ആ അപരൻ കുടുംബവും ബന്ധുക്കളുമല്ല.
ദരിദ്രനാരായണൻമാരായ
ബഹു ഭൂരിപക്ഷം ശ്രീനാരായണീയരാണ്!

എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങി.
എസ് എൻ ഡി പി ഒരു രാജഭരണമായല്ല …ഗുരുദേവനും ഡോക്ടർ പൽപ്പുവും ആർ ശങ്കറും ഒക്കെ കണ്ടിരുന്നത്. .!
ചൊറിയാൻ വരരുത്!!

https://www.facebook.com/drtpsenkumarofficial/posts/425840368293036

Latest Stories

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍