വയനാടിനുള്ള കേന്ദ്ര സഹായം തകര്‍ക്കുന്ന വാര്‍ത്തകള്‍; മാധ്യമങ്ങളുടെ നിലപാട് സാംസ്‌കാരിക കേരളത്തിന് അപമാനം; രൂക്ഷവിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍

വയനാട് മുണ്ടകൈ ദുരിതബാധിതര്‍ക്ക് ലഭിക്കാനിടയുള്ള കേന്ദ്ര സഹായം പോലും തകര്‍ക്കുന്നവിധം വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നിലപാട് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍.

അടിയന്തിര കേന്ദ്ര സഹായം തേടി കേന്ദ്രത്തിന് സമര്‍പ്പിച്ച നിവേദനത്തെ ദുരന്തമേഖലയില്‍ ചിലവഴിച്ച തുകയാണെന്ന് കള്ളക്കഥ പ്രചരിപ്പിക്കുകയാണ് ചില ദൃശ്യമാധ്യമങ്ങള്‍ ചെയ്തിരിക്കുന്നത്. വാര്‍ത്ത വന്ന ഉടനെ ഇത് സംബന്ധിച്ച യാഥാര്‍ത്ഥ്യം പുറത്തുവരികയും ചെയ്തു. എന്നിട്ടും പത്ര-മാധ്യമങ്ങള്‍ ഈ കള്ളക്കഥയ്ക്ക് പ്രാധാന്യം കൊടുത്ത് പ്രസിദ്ധീകരിക്കുന്ന നിലയുമുണ്ടായി. കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ എത്രത്തോളം തരംതാണിരിക്കുന്നുവെന്നതിന്റെ അവസാനത്തെ തെളിവാണിത്.

എല്‍ഡിഎഫിനേയും, അതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുമെതിരെ നിരന്തരമായ കള്ളപ്രചാരവേലയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളെ തമസ്‌ക്കരിക്കുക മാത്രമല്ല ഇത്തരത്തിലുള്ള കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതിനാണ് ഇത്തരം മാധ്യമങ്ങള്‍ പരിശ്രമിക്കുന്നത്. കേരളത്തിന്റെ പൊതുവായ താല്‍പര്യങ്ങള്‍ക്കെതിരായി മാധ്യമങ്ങള്‍ സ്വീകരിക്കുന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധം നാടിനെ സ്നേഹിക്കുന്നവര്‍ ഉയര്‍ത്തേണ്ടതുണ്ടെന്ന് അദേഹം പറഞ്ഞു.

Latest Stories

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു