സെന്‍കുമാറിന്റെ വിവരക്കേടിന് മറുപടി പറയാനുള്ള ബാധ്യത തനിക്കില്ല; എസ്.എന്‍.ഡി.പിയെക്കുറിച്ച് സെന്‍കുമാറിന് ഒരു ചുക്കുമറിയില്ലെന്നും തുഷാര്‍

ടി.പി.സെന്‍കുമാറിനെതിരെ വിമര്‍ശനവുമായി തുഷാര്‍ വെള്ളാപ്പള്ളി. എസ്എന്‍ഡിപിയെക്കുറിച്ച് സെന്‍കുമാറിന് ഒന്നുമറിയില്ലെന്നും അദ്ദേഹത്തിന്റെ വിവരക്കേടിന് ഉത്തരം പറയാനുള്ള വിവരക്കേട് തനിക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. തുഷാറിനും വെള്ളാപ്പള്ളി നടേശനുമെതിരെ സെന്‍കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു തുഷാര്‍.

“സെന്‍കുമാറിന്റെ വിവരക്കേടിന് ഉത്തരം പറയാനുള്ള വിവരക്കേട് തനിക്കില്ല. സെന്‍കുമാറിന് എസ്.എന്‍.ഡി.പി.യുമായി ബന്ധമില്ല. വഴിയേ പോകുന്ന സെന്‍കുമാര്‍ മകളുടെ വിവാഹത്തിന് വേണ്ടിയാണ് അംഗത്വമെടുത്തത്. അതും യൂണിയന്‍ സെക്രട്ടറിയുടെ നിര്‍ബന്ധപ്രകാരമാണ്. അദ്ദേഹത്തിന് യൂണിയനെ കുറിച്ച് ഒരു ചുക്കും അറിയില്ല. വെറുതേ സനാതന ധര്‍മം എന്ന് കുറേ നേരം വിളിച്ച് പറയുകയല്ലാതെ എസ്.എന്‍.ഡി.പിയെ കുറിച്ച് എന്താണ് ഏതാണ് എന്നൊന്നും സെന്‍കുമാറിനറിയില്ല”, തുഷാര്‍ പറഞ്ഞു.

വെള്ളാപ്പള്ളി നടേശനെതിരെ ഒരു ആരോപണമുണ്ടായിരുന്നെങ്കില്‍ സെന്‍കുമാര്‍ ഡിജിപി ആയിരുന്ന ഘട്ടത്തില്‍ എന്ത്‌ക്കൊണ്ട് അന്വേഷിച്ചില്ലെന്നും തുഷാര്‍ ചോദിച്ചു. ഗുണ്ടകളെ കൊണ്ടിരുത്തിയാണ് സെന്‍കുമാര്‍ വാര്‍ത്താസമ്മേളനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്