തൃശൂര്‍ പൂരം: 19ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു; മുന്‍നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല

തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 19ന് തൃശൂര്‍ താലൂക്കുപരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

മുന്‍നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും, കേന്ദ്ര-സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

19ന് പുലര്‍ച്ചെ രണ്ടു മണി മുതല്‍ 20ന് ഉച്ചയ്ക്ക് രണ്ടുവരെ (36 മണിക്കൂര്‍) തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്‍പനശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവ പൂര്‍ണമായും അടച്ചിടുന്നതിനും മദ്യം, മറ്റു ലഹരി വസ്തുക്കളുടെ വില്‍പനയും നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

നേരത്തെ തൃശൂര്‍ താലൂക്ക് പരിധിയില്‍ ഏര്‍പ്പെടുത്തിയ മദ്യനിരോധന ഉത്തരവാണ് തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ എന്നാക്കി ഭേദഗതി ചെയ്തത്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്