തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് 50 പവന്‍ കവര്‍ന്നു, ഗൃഹനാഥന് ഗുരുതര പരിക്ക്

തൃപ്പൂണിത്തുറ ഹില്‍ പാലസിനു സമീപം വീട്ടുകാരെ കെട്ടിയിട്ടും മര്‍ദ്ദിച്ചും മോഷണം. 50 പവന്‍ സ്വര്‍ണ്ണവും 20000 രൂപയുമാണ് മോഷണം പോയത്.പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഇതരസംസ്ഥാനക്കാരുള്‍പ്പെടുന്ന പത്തംഗസംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തില്‍ ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു. മറ്റ് കൂടുംബാംഗങ്ങള്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി കമ്മീഷണര്‍ എം.പി ദിനേശ് അറിയിച്ചു. സമാനരീതിയിലുള്ള കവര്‍ച്ചകളാണ് കൊച്ചിയില്‍ നടന്നിരിക്കുന്ന് കമ്മീഷണര്‍ പറഞ്ഞു.

ഇന്നലെ കൊച്ചി പുല്ലേപ്പടിയിലും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു. പുലര്‍ച്ചെ വൃദ്ധദമ്പതികളെ കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു ദിവസത്തിനിടയില്‍ നടന്ന മൂന്നാമത്തെ കവര്‍ച്ചയാണ് ഇത്. കാസര്‍കോഡ് ചീമേനിയിലായിരുന്നു രണ്ടു ദിവസം മുമ്പ് വന്‍കവര്‍ച്ച നടന്നത്. വീട്ടമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയായിരുന്നു ഇവിടെ കവര്‍ച്ച

(ചിത്രം കടപ്പാട്- മാതൃഭൂമി)

Latest Stories

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ