മികച്ച സര്‍വീസ് റെക്കോഡുള്ള മൂന്ന് ഐ പി എസുകാര്‍ കൂടി കേരളം വിടുന്നു

മികച്ച സര്‍വീസ് റെക്കോഡുള്ള മൂന്ന് ഐ പി എസുകാര്‍ കൂടി കേരളം വിടുന്നു.ആംഡ് ബറ്റാലിയന്‍ ഡിഐജി രാഹുല്‍ ആര്‍.നായര്‍, കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി കറുപ്പസാമി, എസ്പി ഇന്റലിജന്‍സ് (ടെക്‌നിക്കല്‍ ) ആര്‍.ഇളങ്കോ എന്നിവരാണ് കേന്ദ്രസര്‍വീസിലേക്ക് പോകുന്നത്.

കറുപ്പസ്വാമി ഇന്റലിജിന്‍സ് ബ്യുറോയിലേക്കും, ഇളങ്കോ സി ബി ഐ യിലേക്കും പോകുമ്പോള്‍ രാഹുല്‍ ആര്‍ നായര്‍ സി ഐ എസ് ഫിലേക്കാണ് പോകുന്നത്. രാജ്യത്തെ വിമാനത്താവളങ്ങളിലെ സുരക്ഷയുടെ ഉത്തരവാദിത്തം മുഴുവന്‍ സി ഐ എസ് എഫിനാണ്. ഐ ബിയിലേക്കും സി ബി ഐ യിലേക്കും ഡെപ്യുട്ടേഷനായി എടുക്കുന്നവരും ഏറ്റവും മികച്ച പൊലീസ് ഉദ്യോഗസ്ഥരെയായിരിക്കും.

ഇവരെ ഡെപ്യുട്ടേഷനില്‍ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ ഇറങ്ങുമെന്നാണ് അറിയുന്നത്. സസ്‌പെന്‍ഷനില്‍ കഴിയുന്ന ഐ ജി വിജയനെ തിരിച്ചെടുത്ത് പൊലീസ് വകുപ്പില്‍ തന്നെ നിയമിക്കാനും സര്‍ക്കാര്‍ തിരുമാനിച്ചിട്ടുണ്ട്്. വിജയനും മികച്ച ട്രാക്ക് റി്ക്കാര്‍ഡുള്ള ഉദ്യോഗസ്ഥനായാണ് അറിയപ്പെടുന്നത്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ