ഹാസ്യത്തിന്‍റെ ആശാനെ അവസാന നോക്കുകാണാൻ ഒഴുകിയെത്തി ആയിരങ്ങൾ; അനുശോചനം അറിയിച്ച് പ്രമുഖർ

അന്തരിച്ച മലയാളത്തിന്‍റെ പ്രിയ നടൻ സലിംകുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം. ജന്മനാടായ പറവൂരിലാണ് സലിം കുമാർ അന്ത്യവിശ്രമം കൊള്ളുക. സലിംകുമാറിന് അവസാന നോക്കുകാണാൻ ആയിരങ്ങളാണ് പറവൂർ ടൗൺഹാളിലെ പൊതു ദർശനത്തിലേക്ക് ഒഴുകിയെത്തിയത്. നിരവധി പ്രമുഖർ ആണ് താരത്തിന്റെ വേർപാടിൽ അനുശോചനം അറിയിച്ചത്.

രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം അമൃത ആശുപത്രിയിൽ നിന്ന് ടൗൺഹാളിൽ എത്തിച്ചത്. രണ്ട് മണിക്ക് പൊതുദർശനം പൂർത്തിയാക്കി മൃതദേഹം ആംബുലൻസിൽ കയറ്റി വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടുവളപ്പിൽ വൈകിട്ട് 3.30 ഓടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും പ്രിയനടനെ കേരളം യാത്രയാക്കുക.

അദ്ദേഹത്തിന്‍റെ അന്ത്യാഭിലാഷ പ്രകാരം മത ചടങ്ങുകൾ ഒഴിവാക്കിയാകും സംസ്കാരം. ടൗൺ ഹാളിലെ പൊതുദർശനത്തിനൊടുവിൽ കോൺഗ്രസ് പതാക പുതപ്പിച്ചാണ് സലീം കുമാറിനെ ആംബുലൻസിലേക്ക് കയറ്റിയത്. മുഖ്യമന്ത്രി വി ഡി സതീശനടക്കം സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ടൗൺ ഹാളിലെത്തി.

Latest Stories

'ഫണ്ടുകൾ പലതും കൈപ്പറ്റിയത് ഗൂഗിൾ പേയിലൂടെ'; വയനാട് കുടുംബശ്രീ അഴിമതിയിൽ നടന്നത് ഗുരുതര ക്രമക്കേടെന്ന് മന്ത്രി ടി സിദ്ദിഖ്

ഇന്ത്യയിൽ ചരിത്രത്തിലാദ്യമായി ജനനനിരക്കിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്

സംസ്ഥാനത്ത് മഴ കനക്കും; ഇന്നും നാളെയും 14 ജില്ലകളിലും മുന്നറിയിപ്പ്

ജമ്മു കശ്മീരിൽ വൻ തീപിടുത്തം; എട്ട് കടകൾ കത്തിനശിച്ചു

'നഷ്ടപ്പെട്ടത് സഹോദര തുല്യനെ, സലിം കുമാർ അതുല്യ പ്രതിഭ'; വ്യക്തിപരമായ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തതായി കെ. മുരളീധരൻ; മൂന്ന് കുട്ടികൾക്ക് രോ​ഗബാധ, ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധന കർശനമാക്കും

ആലപ്പുഴയിലെ ഗൺമാൻമാരുടെ രക്ഷാപ്രവർത്തനം; എഡിജിപി ഓഫീസില്‍ നടന്നത് വന്‍ അട്ടിമറി, മര്‍ദിക്കുന്ന ദൃശ്യമില്ലെന്ന് റിപ്പോര്‍ട്ടില്‍ എഴുതിച്ചേര്‍ത്തു

ഐസ്ടെപ് കൗൺസിൽ ദേശീയ ബിസിനസ്‌ കോൺക്ലെവ് സംഘടിപ്പിച്ചു; സാമൂഹ്യ നീതി വകുപ്പുമന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു

സലിം കുമാറുമായി ഉണ്ടായിരുന്നത് വളരെ അടുത്ത വ്യക്തി ബന്ധം; രാഷ്ട്രീയ ബോധ്യങ്ങളിൽ അഭിമാനം കൊണ്ടിരുന്ന ഉറച്ച കോൺഗ്രസുകാരൻ: രമേശ് ചെന്നിത്തല

'സമീപ രാജ്യങ്ങളേക്കാൾ കുറവ് ഇന്ത്യയിൽ', പ്രതിസന്ധിയില്ല; ഇന്ധനവില വർധനയിൽ ന്യായീകരണവുമായി കേന്ദ്രം