'സമരം തീർക്കാൻ ആശമാരും വിചാരിക്കണം, സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യം'; വിമർശിച്ച് എംബി രാജേഷ്

ആശമാരുടെ സമരത്തെ വിമർശിച്ച് സംസ്ഥാന തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. ആശമാർക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ആവർത്തന സ്വഭാവമുള്ള ധനസഹായം അംഗീകരിക്കാൻ കഴിയാത്തതാണെന്നും സമരം തീർക്കാൻ ആശമാരും വിചാരിക്കണമെന്നും മന്ത്രി പറഞ്ഞു.

ആശ സമരം അവസാനിപ്പിക്കണമെന്ന് സർക്കാർ മാത്രം വിചാരിച്ചാൽ പോര. സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ട്. ആശമാരെ ഇതിനായി കരുവാക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങൾ ആശമാർക്ക് പ്രഖ്യാപിച്ച ധനസഹായം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. പദ്ധതിയിൽ ഉൾപ്പെടുത്തിയ തനതു ഫണ്ട് മാത്രമെ സർക്കാർ അനുമതിയില്ലാതെ ഉപയോഗിക്കാൻ കഴിയൂ. ആവർത്തന സ്വഭാവമുള്ള ഫണ്ട് അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം ആശമാരുടെ നിരാഹാര സമരം ഇന്ന് 13ാം ദിവസത്തിലേക്ക് കടക്കുകയാണ്. വരും ദിവസങ്ങളില്‍ വ്യത്യസ്ത സമര രീതികളുമായി, കൂടുതല്‍ പേരെ അണിനിരത്തിക്കൊണ്ട് സമരം ശക്തിപ്പെടുത്തും. കൂടുതല്‍ പേര്‍ പിന്തുണയുമായി എത്തുമെന്നാണ് കണക്ക് കൂട്ടല്‍. ഓണറേറിയം 21,000 രൂപയായി വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ആശമാര്‍ സമരം തുടങ്ങിയത്.

അതിനിടെ സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 51-ാം ദിവസത്തിലേക്ക് കടന്നു. തല മുണ്ഡനം ചെയ്തതുള്‍പ്പടെ പ്രതിഷേധം കടുപ്പിച്ചതോടെ വീണ്ടും സര്‍ക്കാര്‍ തല ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമരക്കാര്‍. ആവശ്യങ്ങളില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടില്‍ സമരം കടുപ്പിക്കാനാണ് നീക്കം.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി