18 പൂര്‍ത്തിയായ എല്ലാവര്‍ക്കും ഉപാധികളില്ലാതെ വാക്‌സിന്‍; ഉത്തരവിറക്കി ആരോഗ്യവകുപ്പ് 

സംസ്ഥാനത്ത് 18 പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ തീരുമാനം. മുന്‍ഗണനാ നിബന്ധനയില്ലാതെ കുത്തിവെയ്പ് നടത്താന്‍ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. അതേസമയം രോഗബാധിതര്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ക്കുള്ള മുന്‍ഗണന തുടരും. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി.

നിലവില്‍ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യത അനുസരിച്ചായിരുന്നു സംസ്ഥാനത്ത് വാക്‌സിന്‍ വിതരണം നടത്തി വന്നിരുന്നത്. പ്രായമായവര്‍, നാല്‍പത്തിയഞ്ച് വയസ് കഴിഞ്ഞവര്‍, പതിനെട്ടിനും നാല്‍പത്തിനാലിനും ഇടയില്‍ മുന്‍ഗണന വേണ്ടവര്‍ എന്നിങ്ങനെ വിഭാഗങ്ങളെ നിശ്ചയിച്ചായിരുന്നു വിതരണം. എന്നാല്‍ കേന്ദ്രം വാക്‌സിന്‍ വിതരണ നയം മാറ്റുകയും വാക്‌സിനുകളുടെ ലഭ്യത ഉറപ്പാവുന്ന സാഹചര്യം വരുകയും ചെയ്യതോടെയാണ് ഉപാധികളില്ലാതെ വിതരണം നടത്തുന്നത്.

ഇതോടെ പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 20 ദിവസത്തിനിടെ 20 ലക്ഷം കോവിഡ് വാക്‌സിന്‍ ഡോസുകളാണ് സംസ്ഥാനത്ത് എത്തിയത്. ഇത് സംസ്ഥാനത്തെ വാക്‌സിന്‍ ലഭ്യതയും വര്‍ദ്ധിപ്പിച്ചു.

വാക്‌സിന്‍ ലഭ്യത നിലവിലെ സ്ഥിതിയില്‍ തുടര്‍ന്നാല്‍ കേരളത്തില്‍ വാക്‌സിനേഷനില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കുന്ന തീരുമാനമാണ് സംസ്ഥാനം സ്വീകരിച്ചിരിക്കുന്നത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്