25 കോടിയുടെ ഉടമ ആരെന്ന് ഇന്നറിയാം; കേരള ഭാഗ്യക്കുറി തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഉച്ചകഴിഞ്ഞ്, തത്സമയം കാണാം

കേരള ഭാഗ്യക്കുറി തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ്. ബുധന്‍ രാവിലെ പത്തുവരെ ലോട്ടറി ഓഫീസുകളില്‍നിന്ന് ഏജന്റുമാര്‍ക്ക് ടിക്കറ്റ് വാങ്ങാം.

ബമ്പര്‍ ലോട്ടറി വില്‍പ്പനയില്‍ സര്‍വകാല റെക്കോഡാണ് ഈ വര്‍ഷം. ചൊവ്വ വൈകിട്ടുവരെ 75 ലക്ഷത്തോളം ടിക്കറ്റ് വിറ്റുപോയി. കഴിഞ്ഞ വര്‍ഷം 66.5 ലക്ഷം ടിക്കറ്റ് വിറ്റിരുന്നു. ഇത്തവണ 125.54 കോടി രൂപ സമ്മാനങ്ങള്‍ക്ക് നീക്കിവച്ചു. ഒന്നാം സമ്മാനം 25 കോടി. രണ്ടാം സമ്മാനം ഒരുകോടി രൂപവീതം 20 പേര്‍ക്ക്. മൂന്നാം സമ്മാനം 50 ലക്ഷംവീതം 20 നമ്പരുകള്‍ക്ക് നല്‍കും. നാലാം സമ്മാനം അഞ്ചുലക്ഷംവീതം 10 പേര്‍ക്കും, അഞ്ചാം സമ്മാനം രണ്ടുലക്ഷംവീതം 10 പേര്‍ക്കും നല്‍കും. 5000, 2000,1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

നറുക്കെടുപ്പ് കൈരളി ഉള്‍പ്പെടെ തെരഞ്ഞെടുത്ത ചാനലുകളിലും കേരള ലോട്ടറിയുടെ യുട്യൂബ് ചാനലിലും തത്സമയം കാണാം. ഔദ്യോഗിക വെബ്‌സൈറ്റായ keralalotteries.com, statelottery.kerala.gov.in എന്നിവയില്‍ ഫലം പ്രസിദ്ധീകരിക്കും.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ