തിരുവാണിയൂർ ഗ്ലോബൽ പബ്ലിക്ക് സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മിഹിറിൻ്റെ ആത്മഹത്യ; റാഗിംങ് അല്ല മരണകാരണമെന്ന് പൊലീസ് റിപ്പോർട്ട്

തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മിഹിർ അഹമ്മദിന്റെ ആത്മഹത്യയ്ക്ക് കാരണം റാഗിംങ് അല്ലെന്ന് പൊലീസ് റിപ്പോർട്ട്. റാഗ് ചെയ്‌തതിന് തെളിവുകളൊന്നും ഇല്ല. ആത്മഹത്യയുടെ കാരണം റാഗിംങ് അല്ല, കുടുംബപ്രശ്‌നങ്ങളാണെന്നും വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പുത്തൻകുരിശ് പൊലീസ് ആലുവ എസ്‌പിക്ക് സമർപ്പിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 15നാണ് തൃപ്പൂണിത്തുറയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് ചാടി ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മിഹിർ ജീവനൊടുക്കിയത്. പിന്നാലെ സ്‌കൂളിൽ നിന്ന് നേരിട്ട ക്രൂരമായ റാഗിംങാണ് തൻ്റെ മകൻ്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപിച്ച് മിഹിറിൻ്റെ മാതാവ് രംഗത്തെത്തുകയായിരുന്നു.

മറ്റ് കുട്ടികളിൽ നിന്ന് ക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങിയതെന്നും ക്ലോസറ്റിൽ തല താഴ്ത്തിവച്ച് ഫ്ലഷ് ചെയ്യുന്നതുൾപ്പെടെയുള്ല പീഡനം അനുഭവിച്ചിരുന്നുവെന്നും കുട്ടിയുടെ അമ്മ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ നിറത്തിൻ്റെ പേരിലും കുട്ടി കളിയാക്കലുകൾക്ക് വിധേയനായെന്നും ആരോപണമുയർന്നിരുന്നു. പിന്നാലെ സ്കൂളിനും പ്രിൻസിപ്പലിനുമെതിരെ വലിയ രീതിയിലുള്ല പ്രതിഷേധങ്ങൾ ഉയർന്നു.
മരണവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണ റിപ്പോർട്ട് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് മരണകാരണം റാഗിംങ് അല്ലെന്ന് വ്യക്തമാക്കി പൊലീസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. അതേസമയം, മിഹിറിൻ്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ആരോപിച്ച് പിതാവ് ആദ്യം പരാതി നൽകിയിരുന്നു. പിന്നാലെയാണ് റാഗിംങ് ആരോപണം ഉന്നയിച്ച് മാതാവ് പൊലീസിൽ പരാതിപ്പെട്ടത്.

മാതാവിനും രണ്ടാനച്ഛനുമൊപ്പം തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ താമസിക്കുന്ന മകൻ തന്നെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നുവെന്നും എന്തെങ്കിലും പ്രശ്‌നമുള്ലതായി മകൻ പറഞ്ഞിട്ടില്ലെന്നും പിതാവ് ഷഫീഖ് മാടമ്പാട്ട് പറഞ്ഞിരുന്നു. മിഹിർ മരിക്കുന്നതിന് തൊട്ടുമുമ്പ് രണ്ടാനച്ഛനുമായി സംസാരിച്ചിരുന്നുവെന്നും അത് എന്താണെന്ന് കണ്ടെത്തണമെന്നും മരിക്കുന്ന സമയത്ത് ആരൊക്കെ ഫ്ലാറ്റിൽ ഉണ്ടായിരുന്നു എന്ന് അറിയണമെന്നും ആവശ്യപ്പെട്ടാണ് പൊലീസിൽ പരാതി നൽകിയിരുന്നത്. മിഹിറുമായുള്ല ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകളടക്കം വച്ചുകൊണ്ടാണ് പിതാവ് പരാതി നൽകിയിരുന്നത്.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്